ചെങ്ങന്നൂർ പോലീസ് ഡിവിഷനിലേക്ക് പിങ്ക് പോലീസിന്റെ സേവനം ലഭ്യമായി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: ചെങ്ങന്നൂർ പോലീസ് ഡിവിഷനിലേക്ക് പിങ്ക് പോലീസിന്റെ സേവനം ലഭ്യമായി. ചെങ്ങന്നൂർ, വെൺമണി, നൂറനാട്, മാവേലിക്കര, കുറത്തിയാട്, വള്ളികുന്നം, മാന്നാർ, എടത്വാ എന്നിവിടങ്ങളിൽ പിങ്ക് പോലീസിന്റെ  സേവനം ഇനിമുതല്‍ ലഭ്യമാക്കും. തനിച്ചുതാമസിക്കുന്ന സ്ത്രീകൾക്കും ഈ സേവനം പ്രയോജനപ്പെടുത്താം.

എട്ട് വനിതാ പോലീസ് ഉൾപ്പെടുന്ന ടീമാണ് ഇപ്പോൾ ഉള്ളത്. ഇവർ രണ്ടു ടീമായി പ്രവർത്തിക്കും. 1515 എന്ന നമ്പറിൽ വിളിച്ചാൽ സേവനം ലഭ്യമാകും. പകൽ സമയങ്ങളിൽ കെ.എസ്.ആർ.ടി.സി, കോളേജ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ പ്രധാന ഇടങ്ങളിൽ സ്ത്രീകളുടെ സംരക്ഷണത്തിനായി ഇവർ ഉണ്ടാകും. ചെങ്ങന്നൂർ ഡിവിഷനിൽ പിങ്ക് പോലീസിന് വനിതാ സബ് ഇൻസ്പെക്ടർ റോസമ്മയ്ക്കാണ് പ്രധാന ചുമതല. ഡ്രൈവർമാരായി സജുമോൾ, ശാലിനി എന്നിവരും വനിതാ പോലീസിൽ നിന്ന് ഗീതമ്മ, ജയന്തി, ദീപാ, രേണുക, രജനി, സിന്ധു എന്നിവരുമാണ് ടീമിലുള്ളത്. ആലപ്പുഴ എസ്.പി ജയിംസ് ജോസഫ് (ഐ.പി.എസ്), എ.എസ്.പി കൃഷ്ണകുമാർ, (ഡി.സി.ബി ഡി.വൈ.എസ്.പി) ജയരാജ്,
ഡി.വൈ.എസ്.പി മാരായ അനീഷ് വി. കോര, ബിനു , സിഐ എം.സുധിലാൽ, എസ്.ഐ മാരായ ബിജു, നസറുദ്ദീൻ എന്നിവരുടെ മേൽനോട്ടം ഉണ്ടാകും. ചടങ്ങിൽ എസ്.ഐ മുരളി, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ അജിത്, ഗിരീഷ്, മായ എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...