Thursday, July 3, 2025 5:55 pm

മാലിന്യ നിക്ഷേപം തടയാന്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് റസിഡന്‍സ് അസോസിയേഷന്‍

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍: മാലിന്യ നിക്ഷേപം തടയാന്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് റസിഡന്‍സ് അസോസിയേഷന്‍ മാതൃകയാകുന്നു. പുത്തന്‍തെരുവ് റസിഡന്‍സ് അസോസിയേഷനാണ് അരലക്ഷത്തോളം രൂപ മുടക്കി നാല് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചത്. ക്യാമറകളുടെ  ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ കെ.ഷിബുരാജന്‍ നിര്‍വ്വഹിച്ചു.

റെയില്‍വേ സ്റ്റേഷന് പുറകുവശം മാലിന്യനിക്ഷേപം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് അസോസിയേഷന്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താന്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതില്‍ അസോസിയേഷന്‍ അംഗങ്ങള്‍ ഒറ്റക്കെട്ടായി തീരുമാനമെടുത്തതോടെയാണ് പദ്ധതി നടപ്പിലാക്കിയത്.

ഉത്ഘാടന യോഗത്തില്‍  അസോസിയേഷന്‍ പ്രസിഡന്റ് റെജി വെട്ടുകുഴിയില്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ജോണ്‍ മുളങ്കാട്ടില്‍, ഷേര്‍ലി രാജന്‍, അസോസിയേഷന്‍ സെക്രട്ടറി യമുനാദേവി, ട്രഷറാര്‍ ജോണ്‍ മാമ്മന്‍, പി.ഐ.നൈനാന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാവിയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നത് റസിഡന്‍സ് അസോസിയേഷന്റെ പരിഗണനയിലുണ്ടെന്ന് പ്രസിഡന്റ് റെജി വെട്ടുകുഴിയില്‍ പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെഡിക്കൽ കോളജിലെ ബിന്ദുവിന്റെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെയ്ക്കണമെന്ന്...

0
കോട്ടയം : മെഡിക്കൽ കോളജിലെ ബിന്ദുവിന്റെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി...

കോട്ടയം മെഡിക്കൽ കോളജിൽ ഓപ്പറേഷൻ നടത്താനുള്ള സാധനങ്ങൾ വാടകക്ക് എടുക്കേണ്ടിവന്നുവെന്ന് രോഗിയുടെ ബന്ധു

0
കോട്ടയം: ഓപ്പറേഷൻ നടത്താനുള്ള സാധനങ്ങളില്ലാത്തതിനാൽ പുറത്തുനിന്ന് വാടകക്ക് എടുത്താണ് ഓപ്പറേഷൻ നടത്തിയതെന്ന്...

ആരോഗ്യരംഗം നാഥനില്ല കളരി ; വിശദമായ അന്വേഷണവും നടപടിയും ഉണ്ടാകണമെന്ന് കെ സി വേണുഗോപാൽ

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടത്തില്‍ പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി...

കോഴിക്കോട് തെരുവ് നായയുടെ ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരുക്ക്

0
കോഴിക്കോട്: കോഴിക്കോട് തെരുവ് നായയുടെ ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരുക്ക്. വാണിമേലിലും...