ചെങ്ങന്നൂർ: റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗവ. ജില്ലാ ആശുപത്രി, ഗവ. ആയൂർവേദ ആശുപത്രി, ശാസ്താംകോട്ട പത്മാവതി മെഡിക്കൽ ഫൗണ്ടേഷൻ, റോട്ടറി ഇന്നർ വീൽ ക്ലബ്ബ് എന്നിവയുടെ സംയുക്ത സഹകരണത്തോടെ 25-ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും.
റോട്ടറി കമ്യൂണിറ്റി ഹാളിൽ ചേരുന്ന ക്യാമ്പ് സജി ചെറിയാൻ എം എൽ എ ഉദ്ഘാടനം ചെയ്യും. റോട്ടറി ക്ലബ്ബ് ഡിസ്ട്രിക്റ്റ് ഗവർണ്ണർ ശിരീഷ് കേശവൻ മുഖ്യപ്രഭാഷണം നടത്തും. നേത്ര വിഭാഗങ്ങൾക്ക് സൗജന്യ മരുന്നും പരിശോധനയും കൂടാതെ ആവശ്യമുള്ളവർക്ക് ശസ്ത്രക്രീയയും സൗജന്യമായി നടത്തും. ഗൈനക്കോളജി വിഭാഗം ഡോ. സി.ആർ ലത ഗർഭാശയ സംബന്ധമായ രോഗങ്ങൾക്ക് ചികിത്സാ നിർണ്ണയം നടത്തും. ഡയറ്റീഷ്യൻ ദീപ സെബാസ്റ്റ്യൻ ഭക്ഷണക്രമീകരണ ക്ലാസ് നയിക്കും. ഹൃദയ , ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കുള്ള പരിശോധനകളും സൗജന്യമായി നടത്തുമെന്ന് ജനറൽ കൺവീനർ പി.മോഹൻകുമാർ, ട്രഷറാർ റെജി ജോർജ്ജ്, ഡോ. ഷേർളി ഫിലിപ്പ്, ഡോ. ജയകൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടുക – 9447054302, 9447559487