ചെങ്ങന്നൂർ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് 25-ന് രാവിലെ 9 മുതൽ 1 വരെ

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗവ. ജില്ലാ ആശുപത്രി, ഗവ. ആയൂർവേദ ആശുപത്രി, ശാസ്താംകോട്ട പത്മാവതി മെഡിക്കൽ ഫൗണ്ടേഷൻ, റോട്ടറി ഇന്നർ വീൽ ക്ലബ്ബ് എന്നിവയുടെ  സംയുക്ത സഹകരണത്തോടെ 25-ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും.

റോട്ടറി കമ്യൂണിറ്റി ഹാളിൽ ചേരുന്ന ക്യാമ്പ് സജി ചെറിയാൻ എം എൽ എ ഉദ്ഘാടനം ചെയ്യും. റോട്ടറി ക്ലബ്ബ് ഡിസ്ട്രിക്റ്റ് ഗവർണ്ണർ ശിരീഷ് കേശവൻ മുഖ്യപ്രഭാഷണം നടത്തും. നേത്ര വിഭാഗങ്ങൾക്ക് സൗജന്യ മരുന്നും പരിശോധനയും കൂടാതെ ആവശ്യമുള്ളവർക്ക് ശസ്ത്രക്രീയയും സൗജന്യമായി നടത്തും. ഗൈനക്കോളജി വിഭാഗം ഡോ. സി.ആർ ലത ഗർഭാശയ സംബന്ധമായ രോഗങ്ങൾക്ക് ചികിത്സാ നിർണ്ണയം നടത്തും. ഡയറ്റീഷ്യൻ ദീപ സെബാസ്റ്റ്യൻ ഭക്ഷണക്രമീകരണ ക്ലാസ് നയിക്കും. ഹൃദയ , ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കുള്ള പരിശോധനകളും സൗജന്യമായി നടത്തുമെന്ന് ജനറൽ കൺവീനർ പി.മോഹൻകുമാർ, ട്രഷറാർ റെജി ജോർജ്ജ്, ഡോ. ഷേർളി ഫിലിപ്പ്, ഡോ. ജയകൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടുക  – 9447054302,  9447559487

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...