കോന്നിയിലെ മലയോര കര്‍ഷകര്‍ക്കുള്ള 3000 പട്ടയങ്ങളുടെ വിതരണം മാര്‍ച്ചില്‍ നടത്തും : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നി താലൂക്കിലെ മലയോര കര്‍ഷകര്‍ക്കുള്ള 3000 പട്ടയങ്ങളുടെ വിതരണം മാര്‍ച്ച് 31ന് അകം നടത്തുമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു.

മല്ലപ്പള്ളി താലൂക്കില്‍ പെരുമ്പെട്ടി വില്ലേജിലുള്ള 512 പട്ടയങ്ങള്‍ വിതരണത്തിനു തയ്യാറായിട്ടുണ്ട്. ജില്ലാതലപട്ടയ വിതരണത്തില്‍ ഇവ വിതരണം ചെയ്യാത്തതിനു പ്രായോഗികമായ തടസമുള്ളത് വനം വകുപ്പ് നല്‍കിയ എതിര്‍പ്പ് നിലനില്‍ക്കുന്നതിനാലാണ്. വനം വകുപ്പ് നല്‍കിയ എതിര്‍പ്പിനു മിനിസ്ട്രി ഓഫ് എന്‍വയോണ്‍മെന്റല്‍ ഫോറസ്റ്റിന്റെ ക്ലിയറന്‍സ് ലഭിച്ചാല്‍ മാത്രമേ പട്ടയം വിതരണം ചെയ്യുവാന്‍ സാധിക്കൂ. രണ്ടു മാസത്തിനകം പെരുമ്പെട്ടി പട്ടയങ്ങള്‍ക്കു ക്ലിയറന്‍സ് ലഭിക്കും എന്നാണു വനം വകുപ്പില്‍ നിന്ന് അറിയിച്ചിട്ടുള്ളത്. ക്ലിയറന്‍സ് ലഭിക്കുന്ന മുറയ്ക്ക് പട്ടയ വിതരണം നടക്കും. 62 വര്‍ഷമായി മുടങ്ങിക്കിടന്നിരുന്ന പട്ടയങ്ങള്‍ക്കു ശാശ്വത പരിഹാരമാകും. കോന്നിയിലെ കര്‍ഷകര്‍ക്കു പട്ടയം വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമായി നടന്നു വരികയാണ്. കോന്നി പട്ടയങ്ങള്‍ക്കും മിനിസ്ട്രി ഓഫ് എന്‍വയോണ്‍മെന്റല്‍ ഫോറസ്റ്റിന്റെ ക്ലിയറന്‍സ് ലഭിക്കേണ്ടതുണ്ട്. അവ മാര്‍ച്ച് 31 മുന്‍പ് ലഭ്യമാക്കുമെന്നും കളക്ടര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

തനിക്ക് ഒരു തന്തയേയുള്ളൂ, അത് നരേന്ദ്ര മോദിയാണെന്ന് പി.സി ജോർജ്

0
കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി...