പത്തനംതിട്ട : കണ്ണൂർ അഴീക്കോട് ഗവൺമെന്റ് വൃദ്ധസദനം താമസക്കാരി ഗ്രേസിക്കുട്ടി (64 ) ഹൃദയസ്തംഭനംമൂലം നിര്യാതയായി. ചെങ്ങന്നൂർ സ്വദേശികളും പരേതരുമായ ബേബി – ഏലിയാമ്മ എന്നിവരുടെ മകളാണെന്ന് പറഞ്ഞിട്ടുണ്ട്. ചെങ്ങന്നൂർ ഗവൺമെന്റ് ഹൈസ്കൂളിലും തിരുവല്ല മാർത്തോമ കോളേജിലും പഠനം നടത്തിയിട്ടുണ്ട്.
പത്തനംതിട്ട സീതത്തോട് സ്വദേശിയായ ജോർജ്ജ് കുട്ടിയുമായുള്ള വിവാഹശേഷം മഹാരാഷ്ട്രയിലെ റൂം നമ്പർ ബി /305, ന്യൂസലാവാദ്, ദര്‍ശന്‍, സി.എച്ച്.എസ്, അച്ചോളെ റോഡ്, ദ്വാരക ഹോട്ടലിനു സമീപം, അച്ചോളെ വാസായ്, താനെ എന്ന സ്ഥലത്ത് നിന്ന് വരികയാണെന്നും അറിയിച്ചിട്ടുണ്ട്. ക്യാൻസർ രോഗബാധിതയായി തലശ്ശേരി മലബാർ ക്യാൻസർ സെന്ററില്‍ ശസ്ത്രക്രിയയെ തുടർന്ന് ചികിത്സയിലായിരുന്ന ഗ്രേസിക്കുട്ടി പെട്ടെന്നുണ്ടായ ഹൃദയസ്തംഭനത്തെ തുടർന്ന് മരണപ്പെടുകയാണ് ഉണ്ടായത്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരേതയുടെ ഉറ്റബന്ധുക്കള്‍ ആരെങ്കിലും ഉണ്ടെങ്കിൽ മൂന്ന് ദിവസത്തിനുള്ളിൽ കണ്ണൂർ അഴീക്കോട് ഗവൺമെന്റ് വൃദ്ധസദനം സൂപ്രണ്ടിനെ ബന്ധപ്പെടേണ്ടതാണ്. 0497 2771300, മൊബൈല്‍ 9447363557, 7907028645