ചെങ്ങന്നൂർ ഗവ. ഐ.ടി.ഐ.യിൽ പുതുതായി നിർമിച്ച അക്കാദമിക്ക് ബ്ലോക്കും ഹോസ്റ്റൽ കെട്ടിടവും ഉദ്ഘാടനം നാളെ

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : വജ്രജൂബിലിയാഘോഷിക്കുന്ന ചെങ്ങന്നൂർ ഗവ. ഐ.ടി.ഐ.യിൽ പുതുതായി നിർമിച്ച അക്കാദമിക്ക് ബ്ലോക്കും ഹോസ്റ്റൽ കെട്ടിടവും 24-നു രാവിലെ 11.30-ന് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ഇതിനോടനുബന്ധിച്ച് സംസ്ഥാനതല തൊഴിൽമേളയും സംഘടിപ്പിക്കും. ഐ.ടി.ഐ. അങ്കണത്തിൽ നടക്കുന്ന യോഗത്തിൽ മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. 1960-ൽ തുടങ്ങിയ ഐ.ടി.ഐ.യുടെ കെട്ടിടങ്ങൾ ജീർണാവസ്ഥയിലായിരുന്നു. 20 കോടി ചെലവഴിച്ചാണ് പുതിയ കെട്ടിടങ്ങൾ നിർമിച്ചതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മൂന്നുനിലകളിലായി 72,345 ചതുരശ്രയടി വിസ്തീർണത്തിൽ നിർമിച്ച അക്കാദമിക്ക് ബ്ലോക്കിൽ 30 സ്മാർട്ട് ക്ലാസ് മുറികൾ, അഞ്ച് വർക്ക്‌ഷോപ്പുകൾ, 200 പേർക്കിരിക്കാവുന്ന കോൺഫറൻസ് ഹാൾ, ഡ്രോയിങ് ഹാൾ, ലൈബ്രറി, സ്റ്റോർ, ശൗചാലയങ്ങൾ എന്നിവയുണ്ട്. 12,917 ചതുരശ്രയടിയിൽ നാലുനിലകളിലായി നിർമിച്ച ഹോസ്റ്റൽ കെട്ടിടത്തിൽ 68 വിദ്യാർഥികൾക്ക് താമസിക്കാം. തൊഴിൽമേളയിൽ ഒട്ടേറെ അന്താരാഷ്ട്ര കമ്പനികൾ പങ്കെടുക്കും. പത്രസമ്മേളനത്തിൽ ഐ.ടി.ഐ. പ്രിൻസിപ്പൽ സി.എൽ. അനുരാധ, സീനിയർ സൂപ്രണ്ട് കെ.എസ്. സുകേഷ് കുമാർ, പ്ലേസ്‌മെന്റ് ഓഫീസർ കെ. രതി, ഗ്രൂപ്പ് ഇൻസ്ട്രക്ടർ പി.കെ. മഹേഷ്, സ്റ്റാഫ് സെക്രട്ടറി ബി. ജയകുമാർ, അഭയ് ഡി. കുറുപ്പ് എന്നിവർ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...