ഒരാഴ്ചയായി വെള്ളമില്ലാതെ പത്തനംതിട്ട നഗരസഭ പത്താം വാർഡ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരസഭ 10ആം  വാർഡ് ആയ ടൗൺ വാർഡിൽ മുന്നറിയിപ്പില്ലാതെ ജലവിതരണ തടസ്സപ്പെട്ടിട്ട് ഒരാഴ്ചയായതായി പരാതി. പകരം സംവിധാനം അധികൃതർ ഏർപ്പെടുത്തിയിട്ടുമില്ല. പഴയ ജലവിതരണ പൈപ്പ് മാറ്റി പുതിയത് സ്ഥാപിക്കുകയാമെന്നും ഇതിന്റെ ജോലികൾ കഴിഞ്ഞിട്ടില്ലെന്നുമാണ് അധികൃതരുടെ ഭാഗത്തു നിന്നുള്ള മറുപടിയെന്നും മുൻ കൗൺസിലറും പ്രദേശവാസിയുമായ അനിത ബീഗം പറഞ്ഞു. അനന്തമായി നീളാവുന്ന ഈ പ്രതിസന്ധിക്ക് പകരം സംവിധാനം ഏർപ്പെടുത്തുന്ന കാര്യത്തിൽ അധികൃതർക്ക് ഒരു അനക്കവുമില്ല. സ്വന്തമായി കിണറുകൾ ഇല്ലാത്തവർ വൻതുക മുടക്കി വെള്ളം വിലയ്ക്കു വാങ്ങിയാണ് ദൈനംദിന കാര്യങ്ങൾക്കായി ഉപയോഗിക്കുന്നത്. ഇത് എത്ര ദിവസം വേണ്ടിവരുമെന്ന് അറിയില്ല. വെള്ളം വാങ്ങാൻ തുടർച്ചയായി പണം മുടക്കാനും എല്ലാവർക്കും സാധിക്കില്ല. ജല അതോറിറ്റിയിൽ വിളിച്ചാൽ ആരും ഫോൺ എടുക്കില്ല. വാർഡ് നിവാസികളുടെ പരാതികൾ ഇങ്ങനെ നീളുന്നു. എത്രയും വേഗം പകരം സംവിധാനം ഏർപ്പെടുത്താൻ അധികൃതർ തയാറാകണമെന്നും അവർ ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവതിയെ ഒന്നിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയിൽ

0
കോഴിക്കോട്: തടമ്പാട്ടുതാഴത്ത് യുവതിയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി....

ചെങ്കോട്ടയിൽ വന്ദേമാതരം മുഴങ്ങും ; പ്രധാനമന്ത്രി ത്രിവർണ പതാക ഉയർത്തുമ്പോൾ 21 ആചാര വെടി...

0
ന്യൂഡൽഹി : രാജ്യതലസ്ഥാനം 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ഒരുങ്ങി. ചെങ്കോട്ടയിൽ നടക്കുന്ന ചടങ്ങുകൾക്ക്...

നടൻ വിക്രമിന് വനം വകുപ്പിന്‍റെ നോട്ടീസ് ; നടപടി സംരക്ഷിത കുരങ്ങിനൊപ്പമുള്ള വീഡിയോയ്ക്ക് പിന്നാലെ

0
ചെന്നൈ: സംരക്ഷിത കുരങ്ങിനൊപ്പമുള്ള വീഡിയോയ്ക്ക് പിന്നാലെ നടൻ വിക്രമിന് തമിഴ്നാട്‌ വനം...

ശബരിമല നെയ്യ് ക്രമക്കേട് : മില്‍മയില്‍ എസ്‌ഐടി പരിശോധന ; രേഖകള്‍ പിടിച്ചെടുത്തു

0
പത്തനംതിട്ട: ശബരിമല നെയ്യ് ക്രമക്കേട് കേസില്‍ മില്‍മയില്‍ എസ്‌ഐടി പരിശോധന. പത്തനംതിട്ട...