ചെങ്ങന്നൂര്‍ – കുത്തിയതോട് റോഡ്‌ അപകട ഭീഷണിയില്‍ ; റോഡിന് സംരക്ഷണ ഭിത്തി നിര്‍മ്മിക്കാന്‍ നടപടിയില്ല

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : മഴ അടുത്തതോടെ ചെങ്ങന്നൂര്‍ കുത്തിയതോട് റോഡിന്റെ വശങ്ങള്‍ പമ്പാ നദിയിലേക്ക് ഇടിഞ്ഞ് വീഴാന്‍ തുടങ്ങിയിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. അടുത്തിടെ ഉത്ഘാടനം നടന്ന കുത്തിയതോട് പാലത്തിന് ഏതാനും മീറ്ററുകള്‍ അകലെ പാണ്ടനാട് ഭാഗത്താണ് അപകടഭീഷണിയുള്ളത്. അധികൃതര്‍ ഈ ഭാഗത്ത് വീപ്പകള്‍ നിരത്തി അപകട സൂചന നല്കിയതല്ലാതെ വശങ്ങള്‍ ഇടിയുന്നത് സംരക്ഷിക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ല. റോഡ്‌ പമ്പാ നദിയോട് ചേര്‍ന്ന് കിടക്കുന്നതിനാല്‍ മണ്ണിടിച്ചില്‍ സാധ്യത ഏറെയാണ്‌. വലിയ തിരക്കുള്ള റോഡില്‍ വാഹനങ്ങള്‍ക്കും ഇത് ഭീഷണിയാകുന്നു. 26 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തിലാണ് ഇവിടെ സംരക്ഷണ ഭിത്തി നിര്‍മ്മിച്ചത്.

ഇതിന് സമീപ പ്രദേശത്ത് പുതിയ പാലങ്ങളും റോഡുകളും വന്നിട്ടും കുത്തിയതോട് റോഡിന്റെ സംരക്ഷണ ഭിത്തി നിര്‍മ്മാണം മാത്രം നടന്നില്ല. നദിയിലെ ശക്തമായ ഒഴുക്ക് കാരണമാണ് റോഡിന്റെ വശങ്ങള്‍ ഇടിഞ്ഞ് പോകുന്നത്. ഇതുവഴി വലിയ വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ ഏറെ ബുദ്ധിമുട്ടാണ്. പൊതുമരാമത്ത് വകുപ്പിന്റെയും റീബില്‍ഡ് കേരള ഇനിഷ്യെറ്റീവിന്റെയും നേതൃത്വത്തില്‍ സംരക്ഷണ ഭിത്തി നിര്‍മ്മിക്കുവാന്‍ നടപടികള്‍ നടക്കുന്നതായാണ് അറിയുന്നത്. എന്നാല്‍ ഇത് എത്രയും വേഗം നടപ്പാക്കിയില്ലെങ്കില്‍ റോഡ്‌ പമ്പാ നദിയിലേക്ക് പതിക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും നാട്ടുകാര്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...