ചെങ്ങന്നൂർ – മുണ്ടക്കയം ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ചെങ്ങന്നൂർ – മുണ്ടക്കയം ബസ് സർവീസ്, ചെങ്ങന്നൂർ കെഎസ്ആർടിസി ഡിപ്പോയിൽനിന്നു മന്ത്രി സജി ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്തു. മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ പ്രത്യേക സ്കീമിൽ ഉൾപ്പെടുത്തിയാണ് സർവീസ് ആരംഭിച്ചത്. ചലച്ചിത്ര നടൻ മോഹൻ അയിരൂർ, അയിരൂർ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരൻ നായർ, തോട്ടപ്പുഴശേരി പഞ്ചായത്തംഗം ടി.കെ.രാമചന്ദ്രൻ നായർ, ജില്ലാ കഥകളി ക്ലബ് വർക്കിങ് പ്രസിഡന്റ് ജോൺസൺ മാത്യു, ചെങ്ങന്നൂർ അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫിസർ കെ.ആർ.അജീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

രാവിലെ 6.30 ന് മുണ്ടക്കയത്തുനിന്ന് പുറപ്പെട്ട്, എരുമേലി, റാന്നി, പ്ലാങ്കമൺ, തേക്കുങ്കൽ, മതാപ്പാറ, ചെറുകോൽപുഴ, പുളിമുക്ക്, തോണിപ്പുഴ, പുല്ലാട്, കുമ്പനാട്, ആറാട്ടുപുഴ വഴി 9.20ന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന ബസ് വൈകിട്ട് 4.30 ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽനിന്നു പുറപ്പെട്ട് 7.30 ന് മുണ്ടക്കയത്ത് എത്തും. തുടക്കത്തിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ഓടുന്നത്. ലാഭകരമായാൽ റൂട്ട് സ്ഥിരമാകുമെന്നാണ് അധികൃതർ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാങ്കുകളിൽ മുക്കുപണ്ടം പണയം വെച്ച് അഞ്ച് ലക്ഷത്തോളം രൂപ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ

0
മലപ്പുറം: ബാങ്കുകളെ കബളിപ്പിച്ച് മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ...

ലോക പാരാ അമ്പെയ്ത്ത് സീരീസിലെ ആദ്യ വ്യക്തിഗത സ്വർണം നേടി ശീതൾ

0
അഹമ്മദാബാദ് : ലോക പാരാ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി ഇന്ത്യൻ...

വന്ദേമാതരം ആലാപനത്തിൽ കോൺഗ്രസ് – നാഷണൽ കോൺഫറൻസ് പോര് മുറുകുന്നു

0
ശ്രീനഗർ: ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷികളായ കോൺഗ്രസും നാഷണൽ കോൺഫറൻസും തമ്മിൽ വന്ദേമാതരം...

പുതിയ നയവുമായി ജാമിയ മില്ലിയ സർവ്വകലാശാല ; ക്ലാസ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഇനി...

0
ന്യൂഡൽഹി : സോഷ്യൽ മീഡിയയിലെ അനൗദ്യോഗിക ക്ലാസ് ഗ്രൂപ്പുകൾ ഒഴിവാക്കാൻ വിദ്യാർഥികൾക്ക്...