ചെങ്ങന്നൂര്‍ നഗരസഭ 23-ാം വാര്‍ഡില്‍ സമ്പൂര്‍ണ്ണ തെരുവ് വിളക്ക് പദ്ധതി മൂണ്‍ലൈറ്റ് ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : നഗരസഭ 23-ാം വാര്‍ഡില്‍ വഴിയോരങ്ങളിലെ എല്ലാ പോസ്റ്റുകളിലും പുതിയ എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കുന്ന പദ്ധതി മൂണ്‍ലൈറ്റ് ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി ഏട്ട് സ്ഥലങ്ങളില്‍ മിനിമാസ്റ്റ് ലൈറ്റുകളും തെരുവു വിളക്കുകളുടെ എല്ലാ പഴയ ഫ്യൂസ് യൂണിറ്റുകളും മാറ്റി പുതിയ ഓട്ടോമാറ്റിക് ടൈമറുകളും സ്ഥാപിച്ചു. വിവിധ ഭാഗങ്ങളില്‍ പുതിയതായി പോസ്റ്റുകള്‍ സ്ഥാപിച്ചും മാറ്റി സ്ഥാപിച്ചുമാണ് എല്ലാ സ്ഥലങ്ങളിലും തെരുവു വിളക്കുകളുടെ പ്രകാശം എത്തിച്ചത്. മൂണ്‍ലൈറ്റ് പദ്ധതിയുടെ ഉദ്ഘാടനം കൊടിക്കുന്നില്‍ സുരേഷ് എംപി നിര്‍വ്വഹിച്ചു. എം.പി.ഫണ്ട് വിനിയോഗിച്ച് ബഥേല്‍ പള്ളിക്ക് മുന്‍വശം, യമുനാ നഗര്‍ കോളനിയ്ക്ക് മുന്‍വശം, കല്ലുവരമ്പ് ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള മിനിമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനവും കല്ലങ്കാട്ടില്‍ റോഡ് നിര്‍മ്മാണോദ്ഘാടനവും എം.പി.നിര്‍വ്വഹിച്ചു. അമൃത് പദ്ധതി പ്രകാരം 40 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മിക്കുന്ന വലിയകുളത്തുംപാട്ട് കുളം നവീകരണത്തിന്റെയും സൗന്ദര്യവല്‍ക്കരണത്തിന്റെയും നിര്‍മ്മാണോദ്ഘാടനവും 10 ലക്ഷം രൂപയുടെ ദുരന്തനിവാരണ ഫണ്ട് വിനിയോഗിച്ച് യമുനാനഗര്‍ കോളനിയിലെ കുട്ടങ്കേരി ചാല്‍ പാര്‍ശ്വഭിത്തി നിര്‍മ്മാണോദ്ഘാടനവും നഗരസഭാ ചെയര്‍പേഴ്‌സണ്‍ സൂസമ്മ ഏബ്രഹാം നിര്‍വ്വഹിച്ചു.

പ്രിയദര്‍ശിനി കോളനിയുടെ മൂന്ന് ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള നൂതന ജലസംഭരണികളുടെയും തെരുവു വിളക്കുകളുടെ ആധുനിക ഓട്ടോമാറ്റിക് ടൈമറുകളുടെയും ഉദ്ഘാടനം നഗരസഭാ വൈസ് ചെയര്‍മാന്‍ മനീഷ് കീഴാമഠത്തില്‍ നിര്‍വ്വഹിച്ചു. പാണ്ഡവന്‍പാറ, വലിയകുളത്തുംപാട്ട്, പ്രിയദര്‍ശിനി കോളനിയിലെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ച അഞ്ച് മിനിമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മിനി സജന്‍, റിജോ ജോണ്‍ ജോര്‍ജ്ജ്, റ്റി.കുമാരി, അശോക് പടിപ്പുരയ്ക്കല്‍, ശ്രീദേവി ബാലകൃഷ്ണന്‍ എന്നിവര്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ.ഷിബുരാജന്‍ അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ രാജന്‍ കണ്ണാട്ട്, ഗോപു പുത്തന്‍മഠത്തില്‍, മര്‍ച്ചന്റ് അസോസിയേഷന്‍ സെക്രട്ടറി അനസ് പൂവാലംപറമ്പില്‍, മോഹന്‍ കൊട്ടാരത്തുപറമ്പില്‍, കുടുംബശ്രീ എഡിഎസ് ചെയര്‍പേഴ്‌സണ്‍ റ്റി.കെ.പുഷ്പ, വൈസ് ചെയര്‍പേഴ്‌സണ്‍ ഉഷ സത്യന്‍, സെക്രട്ടറി പി.എ.അനുഷ, ആശാപ്രവര്‍ത്തക രമണി വിഷ്ണു എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഡില്‍ നടപ്പിലാക്കുന്ന ഒരുകോടിയോളം രൂപയുടെ പദ്ധതി നടത്തിപ്പിന് മികച്ച സേവനം ചെയ്ത നഗരസഭാ പ്ലാനിംഗ് സെക്ഷന്‍ ക്ലാര്‍ക്ക് ആര്‍.നിഷാന്ത്, ഓവര്‍സീയര്‍ കെ.എസ്.ഷഫീനാമോള്‍, ജലസേചന വകുപ്പ് ഓവര്‍സീയര്‍ എസ്.ശ്രീകാന്ത്, എസ്.സി. പ്രമോട്ടര്‍ ചിഞ്ചുലാല്‍ എന്നിവരെയും പി.എം.എ.വൈ. പദ്ധതി പ്രകാരം സംസ്ഥാനത്ത് മികച്ച നിലവാരമുള്ള വീട് നിര്‍മ്മിച്ച പി.മാലാ മുരുകന്‍, ദേശീയ സംസ്ഥാന തലത്തില്‍ ബധിര കായികമേളയില്‍ സ്വര്‍ണ്ണവും വെള്ളിയും നേടിയ ഡി.അമൃത, നഗരസഭ കേരളോത്സവത്തിലെ കലാതിലകം അനാമിക അജയന്‍ എന്നിവരെ പൊന്നാടയും മൊമെന്റോയും നല്‍കി എം.പി.ആദരിച്ചു. വാര്‍ഡിലെ നൂറോളം പേര്‍ക്കുള്ള സൗജന്യ ക്രിസ്തുമസ് കേക്ക് വിതരണവും എം.പി.നിര്‍വ്വഹിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം മറ്റു ഫണ്ടുകൾ കൂടി കേരളത്തിന്‌ ലഭിക്കാത്ത സാഹചര്യമാണ്...

0
ഡൽഹി: പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ...

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി...

പേഴ്‌സണല്‍ സ്റ്റാഫില്‍ 787 പേരെ നിയമിച്ചുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതല്ല ; പിണറായി...

0
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫില്‍...

റാന്നിയില്‍ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്

0
റാന്നി : ഇട്ടിയപ്പാറ - ബംഗ്ലാംകടവ് റോഡിൽ കോളേജ് ജംഗ്ഷന് സമീപം...