ചെങ്ങന്നൂർ നഗരസഭയ്ക്ക് കുടിശ്ശികയായി ജല അതോറിറ്റി അടയ്ക്കാനാവശ്യപ്പെട്ടത് നാലരക്കോടി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : ജല അതോറിറ്റിയുടെ പൊതുടാപ്പുകൾ വേണ്ടെന്നു തീരുമാനിച്ച ചെങ്ങന്നൂർ നഗരസഭയ്ക്ക് കുടിശികയായി ജല അതോറിറ്റി അടയ്ക്കാനാവശ്യപ്പെട്ടത് നാലരക്കോടി. തർക്കത്തെ തുടർന്ന് ജല അതോറിറ്റിയും നഗരസഭയും സംയുക്തമായി നടത്തിയ പരിശോധനയിൽ 270 പൊതുടാപ്പുകളുണ്ടെന്നു കണ്ടത്തിയിരുന്നു. അതിനുമുൻപ് 360 ആയിരുന്നു. എന്നാൽ ഇത് തെറ്റായ കണക്കാണെന്നും അദാലത്തിൽ കുടിശ്ശികത്തുകയിൽ നല്ലൊരു ശതമാനവും അടച്ചതാണെന്നും അമൃത് കുടിവെള്ള പദ്ധതി പ്രകാരം എല്ലാവർക്കും സൗജന്യമായി ഗാർഹിക കണക്‌ഷൻ നൽകുന്നതിനാൽ പൊതുടാപ്പുകൾ വേണ്ടെന്ന് അറിയിച്ചിട്ടുണ്ടെന്ന് ജല അതോറിറ്റിയെ അറിയിച്ചിട്ടുണ്ടെന്നുമാണ് നഗരസഭാ അധികൃതർ പറയുന്നത്.

അമൃത് കുടിവെള്ള പദ്ധതി പുരോഗമിക്കുന്ന സാഹചര്യത്തിൽ പൊതുടാപ്പുകൾ നഗരസഭയ്ക്ക് സാമ്പത്തിക ബാദ്ധ്യതയാണ് ഉണ്ടാക്കുന്നത്. ഒരുവർഷം ഒരു പൊതുടാപ്പിന് 21,000 രൂപ നഗരസഭയായ ചെങ്ങന്നൂരിന് ഈ തുക അടയ്ക്കാൻ കഴിയുന്നില്ലായിരുന്നു. ഈ സാഹചര്യ ത്തിലാണ് പൊതുടാപ്പുകൾ വേണ്ടെന്നുവെയ്ക്കാൻ തീരുമാനിച്ചത്. അതേസമയം ഒറ്റയടിക്ക് പൊതുടാപ്പുകൾ നിറുത്തരുതെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഉയർന്ന പ്രദേശങ്ങളിലുള്ളവർക്ക് ഏതെങ്കിലും കാരണത്താൽ പൈപ്പിലൂടെ വെള്ളമെത്തിയില്ലെങ്കിൽ പകരം സംവിധാവനമെന്ന നിലയ്ക്ക് കുറച്ച് പൊതുടാപ്പുകൾ നിലനിറുത്തണമെന്ന ആവശ്യവും ശക്തമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭരദ്വാജ് എന്റെ പേര് ദുരുപയോഗംചെയ്തു, നിയമനടപടിയുമായി മുന്നോട്ട് പോകും ; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ

0
ന്യൂഡൽഹി : വിദ്യാർത്ഥി സംഘടനയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയുടെ...

കൊല്ലം പരവൂരിൽ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ; അന്വേഷണം തുടരുന്നു

0
ചാത്തന്നൂർ: കൊല്ലം പരവൂരിൽ കുറ്റിക്കാട്ടിലാണ് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ...

കുടിവെള്ള വിതരണത്തെച്ചൊല്ലിയുള്ള തർക്കം : പഞ്ചായത്ത് പ്രസിഡന്റിനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു

0
തിരുനെൽവേലി: തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ പഞ്ചായത്ത്...

ചിറയിൻകീഴ് കൈയാങ്കളി : ആരോപണങ്ങൾക്ക് മറുപടിയുമായി രമ്യാ ഹരിദാസ്

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കൈയേറ്റത്തിൽ പ്രതികരണവുമായി എംഎൽഎ രമ്യ ഹരിദാസ്. കിഴുവില്ലം ബാങ്ക്...