പുനലൂർ – മൂവാറ്റുപുഴ പാത നിർമ്മാണത്തിൽ അഴിമതി നടന്നെന്ന ആരോപണത്തെ തുടർന്നുള്ള വിജിലൻസ് അന്വേഷണം നാലാം വർഷത്തിലും പൂർത്തിയായില്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുനലൂർ – മൂവാറ്റുപുഴ പാത നിർമ്മാണത്തിൽ അഴിമതി നടന്നെന്ന ആരോപണത്തെ തുടർന്നുള്ള വിജിലൻസ് അന്വേഷണം നാലാം വർഷത്തിലും പൂർത്തിയായില്ല. 2021 നവംബറിലാണ് അഴിമതി നടന്നതായി ചൂണ്ടിക്കാട്ടിയുള്ള പരാതി റാന്നി സ്വദേശി അനിൽ കാറ്റാടിക്കൽ വിജിലൻസിന് നൽകിയത് . വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ സംഘം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ അഴിമതി വ്യക്തമായിരുന്നു. പ്ളാച്ചേരി മുതൽ കോന്നി വരെയുള്ള ഭാഗങ്ങളിലെ നിർമ്മാണത്തിലെ അഴിമതിയാണ് പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നത്. ലോക ബാങ്കിന്റെ സഹായത്തോടെ കെ.എസ്.ടി.പിയാണ് പാത നിർമ്മാണം ആരംഭിച്ചത്.

കലുങ്ക് നിർമ്മാണത്തിനെന്ന പേരിൽ ലക്ഷങ്ങൾ നേടിയെടുത്തു. റാന്നി ഉതിമൂട്ടിൽ കനാൽ പാലമുള്ള ഭാഗത്ത് നിർമ്മാണത്തിലെ അപാകത കാരണം ഉയരമുള്ള വലിയ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയുന്നില്ലെന്നും പരാതിയിൽ പറയുന്നു. ബി.എം – ബി.സി നിലവാരത്തിൽ 8 മീറ്റർ വീതിയിൽ റോഡ് നിർമ്മിക്കുന്നതിന് ഒരു കോടി രൂപയാണ് നിർമ്മാണ വേളയിൽ ചെലവ് കണക്കാക്കിയിരുന്നത്. ഇവിടെ ഒരു കിലോമീറ്റർ റോഡ് നിർമ്മിക്കാൻ 15 കോടി വരെ ചെലവായതായി പരാതിക്കാരൻ വിജിലൻസിനെ ധരിപ്പിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡിൽ കിടന്നിരുന്ന കാറിൽ നിന്നും ഒരു കോടിയുടെ എംഡിഎംഎ പിടികൂടി

0
തോപ്പുംപടി: കൊച്ചിയിൽ രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ ഒരു കോടി രൂപയിലേറെ വിലമതിക്കുന്ന...

അമേരിക്കയിൽ കോടികളുടെ തട്ടിപ്പ് ; എഫ്ബിഐ നോട്ടപ്പുള്ളി ജലന്ധർ പോലീസിന്റെ പിടിയിൽ

0
ചണ്ഡീഗഢ് : അമേരിക്കയിൽ ഏകദേശം 6 ലക്ഷം ഡോളറിന്റെ (5.67 കോടി...

വിവരങ്ങൾ ചോർത്തിയാതായി സംശയം ; ഉന്നത സൈനികരെ നുണപരിശോധനയ്ക്ക് വിധേയരാക്കി ട്രംപ് ഭരണകൂടം

0
വാഷിങ്ടൺ : ഇറാൻ യുദ്ധത്തിനിടെ യുഎസ് കടുത്ത ആയുധക്ഷാമം നേരിടുന്നുവെന്ന് നേരത്തെ...

മല്ലികാർജുൻ ഖാർഗെയുടെ പൊതുസമ്മേളന വേദിയിൽ ശുദ്ധീകരണ ക്രിയ ; ബിജെപി പ്രവർത്തകർക്കെതിരെ കേസ്

0
ബെംഗളൂരു: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത...