ചെങ്ങന്നൂര്‍ റെയില്‍വെ സ്‌റ്റേഷനെ ലോക നിലവാരത്തിലേക്കുയര്‍ത്തും

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍: ശബരിമല തീര്‍ത്ഥാടകര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ചെങ്ങന്നൂര്‍ റെയില്‍വെ സ്‌റ്റേഷനെ ലോക നിലവാരത്തിലേക്കുയര്‍ത്തും. 250 കോടി രൂപ മുതല്‍മുടക്കിലാണ് നവീകരണ പദ്ധതി നടക്കുന്നത്. നിലവിലുള്ള സ്റ്റേഷൻ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള വിശദമായ രൂപരേഖ ചിഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഷാജി സക്കറിയയാണ് സമര്‍പ്പിച്ചത്. 38,972 സ്ക്വെയര്‍ ഫീറ്റില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിട സമുച്ചയത്തില്‍ 20 ക്വാര്‍ട്ടേഴ്‌സ് യൂണിറ്റ്, മര്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ്, പില്‍ഗ്രിം ഷെല്‍ട്ടര്‍, ആര്‍.പി.എഫ് ഓഫീസ്, സ്റ്റേഷൻ മാനേജര്‍, കൊമേഴ്സ്യല്‍ എന്നീ ബ്ലോക്കുകളും പത്ത് വീതം ലിഫ്റ്റും എസ്കലേറ്ററുമുണ്ടാകും.

കേരളീയ വാസ്തു മാതൃകയില്‍ ആധുനിക സൗകര്യങ്ങളോടു കൂടിയതായും പുതിയ സ്റ്റേഷന്‍ കെട്ടിടം. 36 മീറ്റര്‍ വീതിയില്‍ പുതിയ ഫൂട്ട് ഓവര്‍ ബ്രിജുകള്‍ നിര്‍മിക്കും. ആകാശപാതയും വിഭാവനം ചെയ്യുന്നു. ശബരിമല തീര്‍ത്ഥാടകര്‍ക്കായി നാലുനിലകളിലാണ് പില്‍ഗ്രിം സെന്റര്‍ നിര്‍മിക്കുന്നത്. രണ്ടു നിലകള്‍ പൂര്‍ണമായും തീര്‍ത്ഥാടകര്‍ക്ക് വിശ്രമത്തിനായി മാറ്റിവെയ്ക്കും. ഒരുനിലയില്‍ ഭക്ഷണം വെച്ചുകഴിക്കാനും സൗകര്യമൊരുക്കും. അടുത്ത ഫെബ്രുവരിയോടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാരംഭിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. റെയില്‍വെ ചുമതലപ്പെടുത്തിയ കണ്‍സള്‍ട്ടന്‍സിയാണ് രൂപരേഖ തയാറാക്കിയത്.

തറനിരപ്പില്‍ നിന്നും സ്റ്റേഷൻ കെട്ടിടം, ഉയര്‍ത്തി, നിര്‍മിക്കുന്നതോടെ വെള്ളക്കെട്ട് സാധ്യതകള്‍ പരമാവധി ഒഴിവാക്കാന്‍ കഴിയും. നാലു തൂണുകളിലായി ഉയരുന്ന പുതിയ സ്റ്റേഷന്‍ ആകെ അഞ്ചു നിലകളുള്ളതായിരിക്കും. ടിക്കറ്റ് കൗണ്ടര്‍ ഒന്നാംനമ്പര്‍ പ്ലാറ്റ്‌ഫോമിലായിരിക്കും. സ്‌റ്റേഷനില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ എസ്‌കലേറ്ററില്‍ മുകളിലെത്തി ടിക്കറ്റെടുത്തുവേണം പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കാന്‍. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിലവിലെ റെയില്‍വെ ക്വാര്‍ട്ടേഴ്‌സ് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കും. ശബരിമല സീസണ്‍ കഴിഞ്ഞാലുടന്‍ നിര്‍മാണപ്രവര്‍ത്തികളിലേക്ക് നീങ്ങാനാണ് റെയില്‍വെയുടെ തീരുമാനം. കൊടിക്കുന്നില്‍ സുരേഷ് എംപി, നഗരസഭ ചെയര്‍പേഴ്സണ്‍ സൂസമ്മ ഏബ്രഹാം ,വൈസ് ചെയര്‍മാൻ മനീഷ് കീഴാമoത്തില്‍, കൗണ്‍സിലര്‍ കെ.ഷിബു രാജൻ, അസിസ്റ്റൻ്റ് എൻജിനീയര്‍ വി.എസ്. അജി ,സീനിയര്‍ സെക്ഷൻ എൻജിനീയര്‍ ടി. അനില്‍കുമാര്‍ ,എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...