ചെങ്ങന്നൂർ റവന്യൂ ടവറിന്റെ രൂപരേഖയ്ക്ക് അംഗീകാരമായി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : റവന്യൂ ഓഫീസുകൾ ഒരുകുടക്കീഴിൽ കൊണ്ടുവരുന്നതിനുള്ള റവന്യൂ ടവറിന്റെ രൂപരേഖയ്ക്ക് അംഗീകാരമായി. 21 കോടി ചെലവഴിച്ച് അഞ്ചുനിലകളിലാണ് ടവർ നിർമിക്കുന്നത്. 5261.95 ചതുരശ്ര മീറ്ററാണ് കെട്ടിടത്തിന്റെ വിസ്തീർണം. പഴയതാലൂക്ക്‌ ഓഫീസ് സ്ഥിതിചെയ്തിരുന്ന സ്ഥലത്താണ് കെട്ടിടസമുച്ചയം വരുന്നത്. ഇതിന്റെ നിർമാണത്തിനു കരാർ വിളിച്ചിരുന്നു. പ്രീ-ക്വാളിഫിക്കേഷൻ ടെൻഡറിൽ നാലുപേർ പങ്കെടുത്തിട്ടുണ്ട്. ഫിനാൻഷ്യൽ ബിഡുകൂടി വിളിച്ച് ജൂലായിൽ നിർമാണോദ്ഘാടനം നടത്താനാണ് ഉദ്ദേശിക്കുന്നത്. നൂറിലേറെ വർഷം പഴക്കമുണ്ടായിരുന്ന ചെങ്ങന്നൂർ താലൂക്ക്‌ ഓഫീസ് കെട്ടിടത്തിന് ബലക്ഷയം വന്നതോടെയാണ് പുതിയ കെട്ടിടം നിർമിക്കാൻ പദ്ധതി തയ്യാറാക്കിയത്.

മാസങ്ങൾക്ക് മുൻപ് താലൂക്ക്‌ ഓഫീസ് ഇവിടെനിന്ന് ഒഴിഞ്ഞ് വാടകക്കെട്ടിടത്തിലേക്കു മാറി. തുടർന്ന്, പഴയ കെട്ടിടം പൂർണമായി പൊളിച്ചുമാറ്റി. താലൂക്ക്‌ ഓഫീസ് കൂടാതെ വില്ലേജ്‌ ഓഫീസ്, ആർഡിഒ ഓഫീസ് എന്നിവയും റവന്യൂ ടവറിലാകും. മറ്റുചില സർക്കാർ ഓഫീസുകളും പുതിയ കെട്ടിടസമുച്ചയത്തിലേക്കു മാറ്റിയേക്കും. റവന്യൂ ഓഫീസുകൾ ഒരേ കെട്ടിടസമുച്ചയത്തിൽ വരുന്നത് പൊതുജനങ്ങൾക്ക് സഹായകരമാകും. എല്ലാ ഓഫീസുകൾക്കും വിശാലമായ സൗകര്യമാണ് ഒരുക്കുന്നതെന്ന് കെട്ടിടത്തിന്റെ നിർമാണച്ചുമതല വഹിക്കുന്ന മരാമത്ത് (കെട്ടിടം) വിഭാഗം അധികൃതർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതി: കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ല ; വിട്ടുവീഴ്ചയില്ലെന്ന് എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ്

0
കോഴിക്കോട്: പി.എം. ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് എം.എസ്.എഫ്...

മെസിയുടെ പേരിലെ തട്ടിപ്പ് ; നടന്നത് 25.78കോടിയുടെ നികുതി വെട്ടിപ്പ്

0
തിരുവനന്തപുരം: മെസിയെ എത്തിക്കാനെന്ന പേരിൽ നടന്ന ഇടപാടുകളിൽ 25.78 കോടിയുടെ നികുതി വെട്ടിപ്പെന്ന്...

‘ജീവിച്ചിരിക്കുന്ന മനുഷ്യരുടെ പച്ചയിറച്ചി തിന്നുന്നു’ ; കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് റിയാസ്

0
കോഴിക്കോട് : കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് മുഹമ്മദ് റിയാസ്....

റെയിൽവേ ഇരട്ടപ്പാതയ്ക്കായി ഷൊർണൂരിൽ 3.40 ഏക്കർ ഏറ്റെടുക്കുന്നു ; തീവണ്ടികൾ പിടിച്ചിടുന്നത് പരിഹരിക്കാൻ കഴിയുമെന്ന്...

0
ഒറ്റപ്പാലം : ഷൊർണൂർ റെയിൽവേ ജങ്ഷനിലേക്ക് പ്രവേശിക്കുംമുൻപ്‌ തീവണ്ടികൾ പിടിച്ചിടുന്ന പ്രശ്‌നം...