ചെങ്ങന്നൂർ ടൗൺ മാസ്റ്റർ പ്ലാൻ ; നഗരസഭാ അധ്യക്ഷയുടെ നിലപാട് പരിഹാസ്യം

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : ചെങ്ങന്നൂർ നഗരസഭയിലെ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളിൽ മേലുള്ള നിയന്ത്രണം മരവിപ്പിക്കാൻ നഗരസഭ മുൻകൈ എടുക്കാതെ എംഎൽഎ സർക്കാരിൽ നിന്ന് അനുകൂല തീരുമാനം നേടിത്തരണം എന്ന നഗരസഭാ അധ്യക്ഷയുടെ നിലപാട് പരിഹാസ്യം. ചെങ്ങന്നൂർ ടൗൺ മാസ്റ്റർ പ്ലാൻ 2021 2041 പദ്ധതിയിൽ മംഗലം – വാഴാർമംഗലം 5, 6, 7 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശത്ത് നിർമ്മാണ പ്രവർത്തനമോ ഭൂവിനിയോഗമോ നടപ്പിലാക്കാൻ കഴിയാത്ത തരത്തിൽ അതി ദുരന്തബാധിത പ്രദേശമായി മാറിയിട്ട് മാസങ്ങളായി.

ഫലപ്രദമായ രീതിയിൽ പ്രാദേശികമായ വിവരശേഖരണം നടത്താതെയും പ്രദേശവാസികളുടെ അഭിപ്രായം തേടാതെയും ഏകപക്ഷീയവും അശാസ്ത്രീയവും ആയാണ് മുനിസിപ്പൽ കൗൺസിൽ ഈ പദ്ധതി നടപ്പിലാക്കിയത്. മാസ്റ്റർ പ്ലാൻ സംബന്ധിച്ച കരട് ആദ്യം ചർച്ച ചെയ്തത് നഗരസഭയിലെ പൊതുമരാമത്ത് സ്ഥിരം സമിതിയാണ്. ഈ സമിതിയിലെ അധ്യക്ഷൻ മംഗലം പ്രദേശത്തെ മുൻസിപ്പൽ കൗൺസിലറായ പി.ഡി.മോഹനൻ ആണ്. മംഗലം പ്രദേശത്തെ തന്നെ മറ്റൊരു കൗൺസിലറായ എബ്രഹാം ( ജോസ്) ആണ് ഈ സ്ഥിരസമിതിയിലെ മറ്റൊരു അംഗം. ഈ മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട ആദ്യഘട്ട സർവേയും പഠനങ്ങളും എല്ലാം നടത്തിയത് മുകളിൽ പറഞ്ഞ നഗരസഭാ അംഗങ്ങളുടെ മേൽനോട്ടത്തിൽ തന്നെയാണ്.

ഇവർ ഇപ്പോൾ പുതിയ സർവ്വേയും പഠനവുമായി രംഗത്ത് വന്നപ്പോൾ പൊതുജനങ്ങൾ പ്രതിഷേധമുയർത്തി. മന്ത്രിയും എംഎൽഎയും പങ്കെടുത്ത വിശദമായ ചർച്ച വീണ്ടും അടുത്ത ദിവസം നടക്കാനിരിക്കെ ധൃതി പിടിച്ച് ഇത്തരത്തിൽ ഒരു സർവ്വേയും പഠനവുമായി പ്രദേശത്ത് ഇറങ്ങിത്തിരിച്ചിട്ടുള്ളത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാന്‍ മാത്രം.

മാസ്റ്റർ പ്ലാൻ നടപ്പാക്കാൻ ഗവൺമെന്റിന്മേൽ സമ്മർദ്ദം ചെലുത്തി നടപ്പാക്കിയതും കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയതും ഈ നഗരസഭയാണ്. വേണ്ടത്ര പഠനം നടത്താതെ മാസ്റ്റർ പ്ലാൻ നടപ്പിലാക്കിയ ശേഷം എം.എൽ.എ ഉടനെ പ്രശ്നം പരിഹരിച്ചോളണം എന്ന് പറയുന്നു. നിയന്ത്രണങ്ങളിൽ മേൽ ഇളവ് വരുത്തുന്നതിനും മാസ്റ്റർ പ്ലാൻ നിയമത്തിൽ അയവ് വരുത്തുന്നതിനും മുൻകൈയെടുക്കേണ്ടത് നഗരസഭയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലോകമുറ്റുനോക്കിയ അമേരിക്ക ഇറാൻ സമാധാനക്കരാർ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിൽ പൂർത്തിയായി

0
ജനീവ: അമേരിക്കയും ഇറാനും തമ്മിൽ സമാധാനക്കരാർ രൂപീകരിക്കാനുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം...

യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ചർച്ച ഇന്ന് മുതൽ നിയമസഭയിൽ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിന്മേലുള്ള പൊതുചർച്ചയ്ക്ക് ഇന്ന് സംസ്ഥാന നിയമസഭയിൽ...

നിയന്ത്രണം തെറ്റിയ ബിഎംഡബ്ല്യു കാർ ഡിവൈഡറിലിടിച്ചു തകർന്നു; മുംബൈയിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

0
മുംബൈ: ബിഎംഡബ്ല്യു ഡിവൈഡറില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം....

​’ഇന്ത്യയെ തകർക്കുന്ന മോദിയും ലോകത്തെ നശിപ്പിക്കുന്ന ട്രംപും’;പരിഹസിച്ച് മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്...