അയ്യപ്പ സത്രം : സ്വാമി പൂർണാമൃതാനന്ദപുരി പങ്കെടുക്കും

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നിയിൽ നടക്കുന്ന ശ്രീമദ് അയ്യപ്പ മഹാ സത്രത്തിൽ അമൃതാനന്ദ മയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദ പുരി പങ്കെടുക്കും. ഡിസംബർ 16 വൈകിട്ട് 5 .30 ന് എത്തുന്ന സന്യാസിയെ സംഘാടകർ പൂർണകുംഭം നൽകി സ്വീകരിക്കും. തുടർന്ന് 6.30 ന് അനുഗ്രഹ പ്രഭാഷണം ആരംഭിക്കും. പൂർണാമൃതാനന്ദ പുരിയുടെ നേതൃത്വത്തിൽ ഭക്തി ഗാനാർച്ചനയും ആരതിയും നടക്കും. സത്ര വേദിയിൽ ഏറെ നേരം പൂർണാമൃതാനന്ദ പുരി ചിലവഴിക്കും.

ഇന്ന് നടന്ന നാരായണീയ യജ്ഞത്തിൽ എഴുത്തു കാരനും പ്രഭാഷകനും ഭക്തി ഗാന രചയിതാവുമായ ഡോ. സുരേഷ് റാന്നി പങ്കെടുത്തു. ധർമ സംരക്ഷണം അമ്മമാരിലൂടെ മാത്രമേ സമ്പൂർണമാക്കാൻ കഴിയൂ എന്നദ്ദേഹം പറഞ്ഞു. ഈശ്വരൻ ഉള്ളിൽ വസിക്കുന്നുവെന്നാണ് ഹൈന്ദവ ധർമം പഠിപ്പിക്കുന്നത്. ഉള്ളിൽ ഈശ്വരൻ വസിക്കുന്നുവെങ്കിൽ ഉള്ളിലേക്ക് മാലിന്യം നിക്ഷേപിക്കുന്നത് പാപമാണെന്ന വിശ്വാസം അമ്മമാരാണ് സമൂഹത്തിലേക്ക് പകരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അന്നദാനം 24 ദിവസം പൂർത്തിയാക്കി. അന്നദാന യഞ്ജത്തിലും നാരായണീയ യഞ്ജത്തിലും സ്വാമി പവനപുത്ര ദാസ്, മഹാ സത്രം ജനറൽ കൺവീനർ എസ് അജിത് കുമാർ നെടുംപ്രയാർ, പ്രസിഡണ്ട് പ്രസാദ് കുഴികാല, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല, രാധാകൃഷ്ണൻ പെരുമ്പെട്ടി, മോഹന ചന്ദ്രൻ കാട്ടൂർ, വിജയ ലക്ഷ്മി, സുമതി ദാമോദരൻ തുടങ്ങിയവർ പങ്കെടുത്തു.

ഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്നാരംഭിച്ച സത്രവേദയിൽ പ്രതിഷ്ഠിക്കുന്നതിനുള്ള വിഗ്രഹ ഘോഷയാത്ര ഇന്ന് ദക്ഷിണ കാശി ചോലമറ്റം ശ്രീകൃഷ്‌ണ സ്വാമി ദേവസ്വം ട്രസ്റ്റിൽ നിന്നാരംഭിച്ചു. പെരുമ്പാവൂർ ശ്രീ ധർമ ശാസ്താ ക്ഷേത്രം, തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം, ശ്രീ ദത്ത ആഞ്ജനേയ ക്ഷേത്രം ദേശം തുടങ്ങിയ ക്ഷേത്രങ്ങൾ സന്ദർശിച്ച് ആലുവ മഹാദേവ ക്ഷേത്രത്തിൽ വിശ്രമിച്ചു. ആലങ്ങാട്ടു പേട്ട സംഘം പെരിയോൻ എ കെ വിജയകുമാറിന്റെ നേതൃത്വത്തിൽ നടക്കുന്ന ഘോഷയാത്രയെ ചെയർമാൻ രാജേഷ് കുറുപ്പ്, കൺവീനർ ഗിരീഷ് കെ നായർ എന്നിവർ അനുഗമിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...