ആരാധനയുടെ പേരിലുള്ള ആഭിചാരങ്ങൾ കേരളത്തിൽ വർധിക്കുന്നു : അഡ്വ എം എസ് താര

For full experience, Download our mobile application:
Get it on Google Play

കോന്നി : ആരാധനയുടെ പേരിലുള്ള ആഭിചാര പ്രവർത്തനങ്ങളും ദുർ മന്ത്ര വാദങ്ങളും കേരളത്തിൽ വർധിക്കുക യാണെന്ന് സി പി ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ എം എസ് താര പറഞ്ഞു. കേരള മഹിളാ സംഘം ( എൻ എഫ് ഐ ഡബ്ല്യൂ ) കോന്നി മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എസ് താര. കേരളത്തിൽ പത്തനംതിട്ട ജില്ലയിലെ ഒരു ചെറിയ സ്ഥലമായ ഇലന്തൂർ നരബലിയുടെ പേരിലാണ് ഇന്ന് കേരളത്തിന് അകത്തും പുറത്തും അറിയപ്പെടുന്നത്.

കേരളത്തിൽ ആചാരത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ മനുഷ്യരെ മാറ്റി നിർത്തിയിരുന്ന അവസ്ഥയുണ്ടായിരുന്നു. നമുക്ക് ആത്മവിശ്വാസം അനിവാര്യമാണ്. പെട്ടന്ന് സമ്പത്ത് ഉണ്ടാക്കാമെന്ന പ്രലോഭനങ്ങളുടെ ഫലമാണ് ഇലന്തൂർ നരബലിയിലേക്ക് നയിച്ചത്.നിലവിലുള്ള ജീവിതം അന്തസോടെ ജീവിക്കുവാൻ കഴിയണം. മരണ ശേഷം മറ്റൊരു ജീവിതം ഉണ്ടോ എന്നത് നമുക്ക് അറിയില്ല.

കേരളത്തിലെ നവോഥാന നായകനായ സ്വാമി വിവേകാനന്ദനെ പോലെ ഉള്ളവരുടെ ഊർജമാണ് നമ്മെ നയിക്കുന്നത്.രാജ്യത്തെ മൂല ധനം സൃഷ്ട്ടിക്കുന്നതിൽ സ്ത്രീകൾ പ്രധാന പങ്ക് വഹിക്കുന്നു.കേരളത്തിലെ കുടുംബ ജീവിതങ്ങൾ ഇന്ന് താളം തെറ്റുകയാണ്.കേരളത്തിലെ 28 കുടുംബ കോടതികളിൽ നിലവിൽ വന്നിരിക്കുന്ന കേസുകൾ ഭയാനകമാണ്.കുടുംബ പ്രശ്നങ്ങൾ കുടുംബത്തിനുള്ളിലെ തന്നെ പരിഹരിക്കാൻ ഉള്ള വിവേകം സ്ത്രീക്കും പുരുഷനും ഉണ്ടാകണം.കേരള മഹിളാ സംഘം കോന്നി മണ്ഡലം പ്രസിഡണ്ട് ബി പ്രമീള അധ്യക്ഷത വഹിച്ചു.

കേരള മഹിളാ സംഘം ദേശീയ സമിതി അംഗം എം പി മണിയമ്മ മുഖ്യ പ്രഭാഷണം നടത്തി.കേരളം മഹിളാ സംഘം ജില്ലാ സെക്രട്ടറി കെ പത്മിനിയമ്മ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി ആർ ഗോപിനാഥൻ,സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്,സി പി ഐ കൂടൽ മണ്ഡലം സെക്രട്ടറി സി കെ അശോകൻ,സി പി ഐ ജില്ലാ കൗൺസിൽ അംഗങ്ങൾ ആയ സുമതി നരേന്ദ്രൻ,ബീന മുഹമ്മദ് റാഫി,കേരള മഹിളാ സംഘം മണ്ഡലം സെക്രട്ടറി മിനി മോഹനൻ,പ്രസിഡണ്ട് ബി പ്രമീള തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് നടന്ന ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ കേരള മഹിളാ സംഘം കോന്നി മണ്ഡലം ഭാരവാഹികളായി സുമതി നരേന്ദ്രൻ ( സെക്രട്ടറി),ബിജി ജലേഷ്( പ്രസിഡണ്ട്),പ്രീജ പി നായർ( വൈസ് പ്രസിഡണ്ട്),കാർത്തിക (ജോയിന്റ് സെക്രട്ടറി),ഇന്ദിര പുരുഷോത്തമൻ(ട്രഷറർ) തുടങ്ങിയവരെയും കൂടൽ മണ്ഡലം കമ്മറ്റി ഭാരവാഹികൾ ആയി മിനി മോഹനൻ( സെക്രട്ടറി),ബി പ്രമീള( പ്രസിഡണ്ട്),ഹർഷ ഹരി ( വൈസ് പ്രസിഡണ്ട്),മഞ്ജു ( ജോയിന്റ് സെക്രട്ടറി),അമ്മിണി ( ട്രഷറർ) തുടങ്ങിയവരെയും തിരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം : ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം

0
തിരുവനന്തപുരം : പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം. മെത്തയടക്കം സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്....

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...

ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമല്ല; ഉത്തരവിറക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക...