Monday, April 29, 2024 11:23 am

രണ്ടു കോടി മൂല്യമെന്നത് കളവ് ; 2 ലക്ഷം മാത്രം : വിഗ്രഹം കനാലിൽ ഉപേക്ഷിച്ചതാര് ?

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ആക്രമിസംഘം തട്ടിയെടുത്ത അയ്യപ്പവിഗ്രഹം ഒടുവില്‍ കനാലില്‍ കണ്ടെത്തി. അതേ സമയം വിഗ്രഹത്തിന് രണ്ടുലക്ഷം രൂപയുടെ മൂല്യം മാത്രമേ ഉള്ളുവന്നും ഉടമകള്‍ അവകാശപ്പെട്ടതുപോലെ 2 കോടി രൂപ മൂല്യമില്ലെന്നും പോലീസ് പറഞ്ഞു. സ്ഥാപനത്തിനു സമീപ പ്രദേശത്തെ കാട് വെട്ടിത്തെളിച്ചപ്പോഴാണ് വിഗ്രഹം കണ്ടത്. വിഗ്രഹം കനാലില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെങ്കിലും കവര്‍ച്ച നടന്നിട്ടില്ലെന്നു തെളിഞ്ഞത് കേസില്‍ വഴിത്തിരിവാകും. വിഗ്രഹം ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് ഡിവൈഎസ്പി പി.വി.ബേബി പറഞ്ഞു.

കാരയ്ക്കാട് പണിക്കേഴ്‌സ് ഗ്രാനൈറ്റ്‌സില്‍ നിന്നാണ് കഴിഞ്ഞ ദിവസം പഞ്ചലോഹത്തില്‍ തീര്‍ത്ത അയ്യപ്പവിഗ്രഹം ഒരു സംഘം അക്രമികള്‍ കവര്‍ച്ച ചെയ്തത്. കേസില്‍ പോലീസ് ആദ്യം മുതലേ ദുരൂഹത സംശയിക്കുന്നുണ്ട്. ഞായറാഴ്ചയായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘം തൊഴിലാളികളെ മര്‍ദ്ദിച്ച് വിഗ്രഹവുമായി കടന്നു കളഞ്ഞു എന്നായിരുന്നു ഉടമകള്‍ പറഞ്ഞത്.

എന്നാല്‍ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. കേസ് വഴിതിരിച്ചുവിടാന്‍ സ്ഥാപനവുമായി ബന്ധപ്പെട്ട ആരെങ്കിലും ചെയ്തതാണോ എന്നതാണ് ഇനി കണ്ടെത്തേണ്ടത്. സ്ഥാപനവുമായി ബന്ധപ്പെട്ടവരാണ് ചെയ്തതെങ്കില്‍ പോലീസിനെ തെറ്റിദ്ധരിപ്പിച്ചതിന് ഇവര്‍ക്കെതിരെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും പോലീസ് പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുട്ടികളെ രാഷ്ട്രീയ നേട്ടത്തിനായി ചൂഷണം ചെയ്യുന്നു : ബിജെഡി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി

0
ന്യൂഡൽഹി: ഒഡീഷയിലെ ബിജെപി എംപി സ്ഥാനാർത്ഥി അപരിജിത സാരംഗി സംസ്ഥാനത്തെ രാഷ്ട്രീയ...

മേയറും എംഎൽഎയുമാണെന്ന് കരുതി പാവം ഡ്രൈവറെ പിരിച്ചുവിടാനാകില്ല ; ഗണേശ് കുമാർ

0
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ...

ജയ് ശ്രീറാം വിളിച്ചതിന് ആക്രമിച്ചെന്ന് ബിജെപി ; ബംഗാളിലെ മതിഗാരയില്‍ ബിജെപി ബന്ദ്

0
കൊല്‍ക്കത്ത : പശ്ചിമ ബംഗാളിലെ മതിഗാരയില്‍ ഇന്ന് ബിജെപി ബന്ദ്. സിലിഗുരി...

ഏഴംകുളം – കടമ്പനാട് മിനി ഹൈവേയിലെ വയലയിലുണ്ടായ വിള്ളൽ അടച്ചു

0
വയല : ഏഴംകുളം - കടമ്പനാട് മിനി ഹൈവേയിലെ വയലയിലുണ്ടായ വിള്ളൽ...