കോന്നി : ചെങ്ങറ സമര ഭൂമിയിൽ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. അനീഷ് എന്ന പത്തൊൻപതുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മരിച്ച പെൺകുട്ടിയുടെ ആത്മഹത്യക്കുറിപ്പിൽ ഇയാളുടെ പേര് പരാമർശിച്ചിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ദീപ എന്ന പതിനാലുകാരിയെയാണ് വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.
ചെങ്ങറ സമരഭൂമിയിൽ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
RECENT NEWS
Advertisment