ചെങ്ങറ സമരഭൂമിയിലെ ആത്മഹത്യകളിൽ ദുരൂഹത ; നാല് പെണ്‍കുട്ടികള്‍ തൂങ്ങി മരിച്ചു ; അന്വേഷണം എങ്ങുമെത്തിയില്ല

For full experience, Download our mobile application:
Get it on Google Play

കോന്നി : ചെങ്ങറ സമര ഭൂമിയിൽ പെൺകുട്ടികൾ ആത്മഹത്യ ചെയ്യുന്ന സംഭവത്തിൽ ദുരൂഹത ഏറുന്നു. ഭാഗ്യ, ശാരികൃഷ്ണ, അപർണ്ണ, ദീപ എന്നീ പെൺകുട്ടികളാണ് വിവിധ സാഹചര്യങ്ങളിൽ ചെങ്ങറ സമര ഭൂമിയിൽ ആത്മഹത്യ ചെയ്തതായി കണ്ടെത്തിയിട്ടുള്ളത്.  ഇവർ നാല് പേരും വീടിനുള്ളിൽ തന്നെ തൂങ്ങി മരിച്ച നിലയിലായിരുന്നു എന്നതാണ് മരണത്തിലെ സമാനത. പതിനാലിനും ഇരുപത്തിനാലിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികളാണ് മരിച്ചവരിൽ ഉൾപ്പെടുന്നത്.

ദീപ എന്ന പതിനാല് കാരിയെയാണ് അവസാനമായി കഴിഞ്ഞ ദിവസം വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു പെൺകുട്ടിയുടെ സംസ്കാരം നടത്തിയത്. എന്നാൽ പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇതുവരെ പുറത്തുവന്നിട്ടില്ലെന്നതാണ് അവസ്ഥ. അവസാനമായി മരിച്ച ദീപയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് വന്നെങ്കിൽ മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളു.  ഇരുപത്തിനാല് വയസുകാരിയായ യുവതി വിവാഹം കഴിഞ്ഞ് കുറച്ച് നാളുകൾക്കുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. എന്നാൽ തുടർച്ചയായുണ്ടായ  പെൺകുട്ടികളുടെ മരണത്തിലെ ദുരൂഹത നീക്കുവാൻ യാതൊരു നടപടിയും പോലീസിന്റെ  ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. മരണങ്ങളിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് സമര ഭൂമിയിൽ താമസിക്കുന്നവർ മുന്നോട്ട് വരാത്തതിലും ദുരൂഹത ഉണർത്തുന്നു. മലയാലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്നതാണ് ചെങ്ങറ സമര ഭൂമി. സമര ഭൂമിക്കുള്ളിൽ നടക്കുന്ന പ്രശ്നങ്ങളിൽ പോലീസ് ഇടപെടൽ ശക്തമാക്കണമെന്നും ആവശ്യമുയരുന്നുണ്ട്. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ആവശ്യമുയരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...