കോന്നി താലൂക്ക് ആശുപത്രിയുടെ നവീകരിച്ച കെട്ടിടം ഉത്ഘാടനം 13ന്

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി താലൂക്ക് ആശുപത്രിയിലെ നവീകരിച്ച കെട്ടിടത്തിന്റെ  ഉത്ഘാടനം പതിമൂന്നാം തീയതി രാവിലെ പതിനൊന്ന് മണിക്ക് ആരോഗ്യ മന്ത്രി കെ കെ ശൈലജ നിര്‍വഹിക്കും.

ബ്രിട്ടീഷ് കാലഘട്ടത്തോളം പഴക്കമുള്ള താലൂക്ക് ആശുപത്രിയുടെ പഴയ കെട്ടിടം രണ്ട് നിലകളായി നവീകരിച്ചാണ് ഇപ്പോള്‍  നിർമ്മാണം പൂർത്തീകരിച്ചത്. കോന്നി ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ ഉൾപ്പെടുത്തി ഒരുകോടി പതിനൊന്ന് ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടത്തിന്റെ  നിർമ്മാണം. അറുപത്തി ഒൻപത് ലക്ഷത്തി അൻപതിനായിരം രൂപ വിനിയോഗിച്ച് കെട്ടിട നവീകരണവും ഇരുപത്തൊൻപത് ലക്ഷത്തിലേറെ രൂപ വിനിയോഗിച്ച് കെട്ടിടത്തിന്റെ  ചുറ്റുമതിലും നിർമ്മിക്കുകയായിരുന്നു. രണ്ട് നിലകളുള്ള കെട്ടിടത്തിന്റെ  താഴത്തെ നില വനിതാ വാർഡും മുകളിലത്തെ നില ഡയാലിസിസ് യൂണിറ്റുമാക്കി മാറ്റാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. സംസ്ഥാന സർക്കാർ നിർദ്ദേശം അനുസരിച്ച് മാത്രമേ പ്രവർത്തനങ്ങൾ തീരുമാനിക്കുകയുള്ളു എന്നും ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് കോന്നിയൂര്‍ പി.കെ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാഞ്ഞെത്തിയ ട്രെയിനിന് മുന്നിൽപ്പെട്ട് മധ്യവയസ്‌കൻ : സാഹസികമായി രക്ഷപ്പെടുത്തി റെയിൽവേ ഗേറ്റ് കീപ്പർ

0
ചെന്നൈ: അതിവേഗം പാഞ്ഞുവന്ന ട്രെയിനിന് മുന്നില്‍പ്പെട്ട മധ്യവയസ്കനെ രക്ഷിച്ച് റെയില്‍വേ ഗേറ്റ്...

സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും; കുടുംബത്തെ കണ്ട് ആഭ്യന്തരമന്ത്രി

0
ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി...

മൊബൈൽ ടവർ ഇല്ലെങ്കിലും ഇനി ആശയവിനിമയം; സാറ്റലൈറ്റ് ഫോണുമായി ബി.എസ്.എൻ.എൽ‍

0
ന്യൂഡല്‍ഹി: മൊബൈല്‍ ടവര്‍ ഇല്ലാത്ത മേഖലയിലും ഇനി ആശയ വിനിമയം നടത്താം....

ആറന്മുളയെ ഭൂമാഫിയയുടെ കേന്ദ്രമാക്കി ; വിമർശനവുമായി പി. പ്രസാദ്

0
പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട ഡ്രോണ്‍ സര്‍വ്വേയ്‌ക്കെതിരെ മുന്‍ കൃഷിമന്ത്രി...