ചെങ്ങറയിലെ കുട്ടികൾക്ക് പഠന സൗകര്യമൊരുക്കി കോന്നി റിപ്പബ്ലിക്കൻ സ്കൂൾ

For full experience, Download our mobile application:
Get it on Google Play

കോന്നി : ചെങ്ങറയിലെ കുട്ടികൾക്ക് കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഓൺലൈൻ പഠന സൗകര്യം ഒരുക്കി. കോന്നി  ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി സ്‌കൂൾ അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ചെങ്ങറയിലെ ഇരുനൂറിലധികം വരുന്ന കുട്ടികൾക്ക്  സ്കൂള്‍ പി.ടി.എ യുടെ നേത്രുത്വത്തില്‍  ഓൺലൈൻ പഠന സൗകര്യം ഒരുക്കിയത്. ഇതിനാവശ്യമായ ഡിഷ് ആൻ്റിന, സോളാർ പാനൽ സിസ്റ്റം, ടെലിവിഷൻ എന്നിവ വാങ്ങി നൽകി. ചെങ്ങറ സമരഭൂമിയിൽ വൈദ്യുതി  ഇല്ലാതിരുന്നതിനാൽ ഒന്നാം തീയതി മുതൽ ആരംഭിച്ചിരുന്ന ഓൺലൈൻ പഠന സൗകര്യം ഇവിടെ ലഭിച്ചിരുന്നില്ല.

ഓൺലൈൻ പഠന സംവിധാനത്തിന്റെ  ഉത്ഘാടനം ആന്റോ  ആന്റണി എം പി നിർവ്വഹിച്ചു. മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ ജയലാൽ അദ്ധ്യക്ഷത വഹിച്ചു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം രജനി, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  കോന്നിയൂർ പി കെ, ബ്ലോക്ക് പഞ്ചായത്തംഗം പ്രീയ എസ് തമ്പി, ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ ഗ്രേസി സേവ്യർ, സ്കൂൾ മാനേജ്മെന്റ്  പ്രതിനിധി എസ് സന്തോഷ് കുമാർ, സ്കൂൾ പ്രിൻസിപ്പൽ ശ്രീലത, അദ്ധ്യാപകനായ മാത്യൂസൺ പി തോമസ്, കോന്നി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആനി സാബു, സ്കൂൾ പി റ്റി എ പ്രസിഡന്റ്  മനോജ് പുളിവേലിൽ തുടങ്ങിയവർ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു അന്വേഷണവും യുഡിഎഫ് സർക്കാർ വന്നതിന് ശേഷം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു അന്വേഷണവും യുഡിഎഫ് സർക്കാർ വന്നതിന്...

വീടുകൾ പൂട്ടിയിട്ട് യാത്രചെയ്യുന്നവർക്ക് വലിയൊരാശ്വാസമായി കേരള പോലീസിന്റെ പോൽ-ആപ്പ്

0
തിരുവനന്തപുരം: അവധിക്കാലത്തോ മറ്റ് ആവശ്യങ്ങൾക്കോ വീടുകൾ പൂട്ടിയിട്ട് യാത്രചെയ്യുന്നവർക്ക് വലിയൊരാശ്വാസമാവുകയാണ് കേരള...

കാസർകോട് 14 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

0
കാസർകോട്: കാസർകോട് 14 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്നേഹ മെർലിൻ...

കറുത്ത ഷൂസ് ധരിച്ചതിന് മംഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾക്ക് മർദ്ദനം

0
മംഗളൂരു: കറുത്ത ഷൂസ് ധരിച്ചതിന് മംഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾക്ക് മർദ്ദനം. മംഗളൂരുവിലെ...