ആര്‍എസ്‌എസ്സിന്റെ ഡല്‍ഹി ആസ്ഥാനത്ത് ഏതാനും പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ആര്‍എസ്‌എസ്സിന്റെ ഡല്‍ഹി ആസ്ഥാനത്ത് ഏതാനും പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. സംഘപരിവാര്‍ നേതാക്കളായ ഡോ. സുനില്‍ അംബേദ്കര്‍, ഡോ. യോഗേന്ദ്ര എന്നിവര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവര്‍ക്കു പുറമെ 2 പാചകക്കാര്‍ക്കും കൊറോണ സ്ഥിരീകരിച്ചു. ഡോ.അംബേദ്കറെ സഫ്ദര്‍ജുങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥാപനം അണുവിമുക്തമാക്കി.

സ്ഥാപനവുമായി ബന്ധപ്പെട്ട ഏതാനും ജീവനക്കാരോട് പതിനാല് ദിവസം ക്വാറന്‍റൈനില്‍ കഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരിസര പ്രദേശങ്ങള്‍ അണുവിമുക്തമാക്കുന്ന പ്രവര്‍ത്തികള്‍ തുടരുന്നു. ഡല്‍ഹി നിസാമുദ്ദീന്‍ തബ് ലീഗ് ജമാഅത്തില്‍ കുടുങ്ങിയവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചപ്പോള്‍ അതിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ ആഞ്ഞടിക്കുകയും മുസ്ലീംങ്ങളാണ് രോഗബാധയ്ക്ക് കാരണമെന്ന് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് പരസ്യമായി പറയുന്നത് നിര്‍ത്തിവെച്ചെങ്കിലും ഒരു ഘട്ടത്തില്‍ സര്‍ക്കാരും ഇതേ നിലപാട് ആവര്‍ത്തിച്ചു. അതിനു ശേഷമാണ് കുപ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആര്‍എസ്‌എസ്സിന്റെ ആസ്ഥാനത്തു തന്നെ കൊറോണ സ്ഥിരീകരിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...

മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ പവർകട്ട് ; വി.ഡി. സതീശന്റെ പ്രസംഗം തടസ്സപ്പെട്ടു

0
തിരുവനന്തപുരം: പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. മുഖ്യമന്ത്രി വേദിയില്‍...

ഗവൺമെന്റ് പ്ലീഡർ നിയമനം; വി.ഡി. സതീശന്റെ നിലപാട് തള്ളി ലോയേഴ്സ് കോൺഗ്രസ് രംഗത്ത്

0
കൊച്ചി: തങ്ങൾ കൊടുത്ത പട്ടികയിൽ നിന്നാണ് ഹൈക്കോടതിയിലെ ഗവൺമെൻ്റ് പ്ലീഡർ നിയമനം...