സി.പി.എമ്മില്‍ പൊട്ടിത്തെറി ; ഇരവിപേരൂര്‍ ഏരിയ കമ്മിറ്റിയില്‍ നിന്ന് 10 പേര്‍ രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ ഏരിയ കമ്മിറ്റിയില്‍ നിന്ന് 10 പേര്‍ രാജിവച്ചു. ഇരുപതംഗ ഏരിയ കമ്മിറ്റിയില്‍ കെഎസ്‌എഫ്‌ഇ ചെയര്‍മാന്‍ ഫിലിപ്പോസ് തോമസ് ഉള്‍പ്പെടെയുള്ളവര്‍ അംഗമാണ്. കൂടാതെ മുന്‍ ജില്ലാ സെക്രട്ടറി കെ. അനന്ത ഗോപന്റെ സ്വന്തം തട്ടകമാണ് ഇരവിപേരൂര്‍ ഏരിയ കമ്മിറ്റി.

ഇരവിപേരൂര്‍ ഏരിയക്ക് കീഴിലുള്ള പുറമറ്റം ലോക്കല്‍ സെക്രട്ടറിക്കെതിരെ ഉയര്‍ന്ന സ്ത്രീ വിഷയം ഉള്‍പ്പെടെയുള്ള ആരോപണങ്ങളോട് ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള ആളുകള്‍ സ്വീകരിച്ച മൃദുസമീപനത്തില്‍ പ്രതിഷേധിച്ചാണ് രാജി. പുറമറ്റം ലോക്കല്‍ സെക്രട്ടറിക്കെതിരെ ബിരുദ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി നല്‍കിയ പരാതി പോലീസ് മുക്കിയതായി നേരത്തെ ആരോപണമുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകളും മറ്റും കവര്‍ന്നെടുക്കുകയും ഭീഷണിപ്പെടുത്തി ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ ശ്രമം നടത്തുന്നതായും പോലീസിന് പരാതി ലഭിച്ചെങ്കിലും ഇക്കാര്യത്തില്‍ പോലീസ് നടപടി ഇഴയുകയാണ്. മെയ് ഏഴിനാണ് പരാതിക്കാരിയായ പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങി രക്ഷപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.

ഇതിനിടെയാണ് ഏരിയ കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പുറമറ്റം ലോക്കല്‍ സെക്രട്ടറി ഷിജു കുരുവിളയെ സ്ഥാനത്ത് നിന്ന് നീക്കിയത്. ഷിജുവിനെ ഏരിയ കമ്മിറ്റി അംഗമായി നിലനിര്‍ത്തിക്കൊണ്ട് ലോക്കല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുന്നത് യുക്തി സഹമല്ലെന്ന് ഏരിയ കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടു. എന്നാല്‍ സെക്രട്ടറിയേറ്റ് തീരുമാനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ജില്ലാ സെക്രട്ടറി കെ. പി ഉദയഭാനു ആവശ്യം നിരാകരിച്ചു. ഇതേ തുടര്‍ന്ന് ഏരിയ കമ്മിറ്റി അംഗങ്ങളായ പത്ത് പേര്‍ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങള്‍ രാജിവച്ചു.

പ്രധാനമന്ത്രിയുടെ പൊതുഭരണ അവാര്‍ഡ് നേടിയ മുന്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഇപ്പോഴത്തെ വൈസ് പ്രസിഡന്റും ജില്ലാ പ്ലാനിങ്ങ് കമ്മിറ്റി അംഗവുമായ എന്‍. രാജീവ്, സിപിഎം മുന്‍ ജില്ലാ സെക്രട്ടറി കെ. അനന്തഗോപന്റെ മകന്‍ അഭിലാഷ് ഗോപന്‍, കവിയൂര്‍ ലോക്കല്‍ സെക്രട്ടറി കെ. സോമന്‍, ഇരവിപേരൂര്‍ ലോക്കല്‍ സെക്രട്ടറി കെ. എന്‍ രാജപ്പന്‍, ഓതറ ലോക്കല്‍ സെക്രട്ടറി കെ. അനില്‍കുമാര്‍, വെണ്ണിക്കുളം ലോക്കല്‍ സെക്രട്ടറി അലക്സ് തോമസ് എന്നിവരുള്‍പ്പെടെ 10 പേരാണ് രാജിവെച്ചത്. രണ്ട് അംഗങ്ങള്‍ നടപടിയില്‍ പ്രതിഷേധിച്ച്‌ യോഗം ബഹിഷ്കരിച്ചു. ഇതോടെ 20 അംഗ ഏരിയ കമ്മിറ്റി ന്യൂനപക്ഷമായി യോഗം ചേരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...