വീണ്ടും അവശനിലയില്‍ മറ്റൊരു ആന കൂടി ജനവാസമേഖലയില്‍….

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : നാലുദിവസമായി അവശനിലയില്‍ ജനവാസകേന്ദ്രത്തില്‍ നിലയുറപ്പിച്ച്‌ മറ്റൊരു ആന കൂടി. മലപ്പുറം കരുവാരക്കുണ്ട് ആര്‍ത്തലക്കുന്ന് കോളനിക്ക് സമീപമാണ് മോഴയാനയെ കണ്ടെത്തിയത്. സ്വകാര്യ റബ്ബര്‍ തോട്ടത്തില്‍ നിലയുറപ്പിച്ച ആനയെ കാട്ടിലേക്കു കയറ്റിവിടാന്‍ വനപാലകര്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസറുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ ആനയെ പരിശോധിച്ചു. ആനയുടെ അടുത്തേക്കു ചെല്ലുമ്പോള്‍ ദുര്‍ഗന്ധമുണ്ട്. അസുഖം ബാധിച്ചു അവശനായതാണെന്ന് സംശയിക്കുന്നു. പടക്കം പൊട്ടിച്ചും മറ്റും ആനയെ വനത്തിലേക്കു കയറ്റാന്‍ ശ്രമിച്ചാലും പോകാന്‍ ആനയ്ക്ക് ശേഷിയില്ല. സൈലന്റ്‌വാലി ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ എ.എം.മുഹമ്മദ് ഹാഷിമിന്റയും കരുവാരകുണ്ട് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ശശികുമാര്‍ ചെങ്കല്‍വീട്ടിലിന്റെയും നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

പാലക്കാട് മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ വെള്ളിയാറില്‍ സ്‌ഫോടക വസ്തു കടിച്ച്‌ ഗര്‍ഭിണിയായ ആന ചരിഞ്ഞത് അന്താരാഷ്ട്രതലത്തില്‍ വരെ ചര്‍ച്ചയായതിന് പിന്നാലെയാണ് സമാന സ്വഭാവമുള്ള വാര്‍ത്ത മലപ്പുറത്ത് നിന്നും വരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...