നിക്ഷേപങ്ങള്‍ മടക്കി നല്‍കുന്നില്ല ; ചെങ്ങരൂര്‍ സര്‍വീസ് സഹകരണ ബാങ്കിലേക്ക് നാളെ ബി.ജെ.പി മാര്‍ച്ച്

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : സാമ്പത്തിക പ്രതിസന്ധിയിലായ ചെങ്ങരൂര്‍ സര്‍വീസ് സഹകരണ ബാങ്കിലേക്ക് നാളെ ബി.ജെ.പി മാര്‍ച്ച്. കാലാവധി പൂര്‍ത്തിയാക്കിയ സ്ഥിര നിക്ഷേപങ്ങള്‍ ഉടന്‍ തിരികെ നല്‍കുക, ബാങ്കിന്റെ പ്രവര്‍ത്തനത്തിലെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക, പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കുക, ഭരണസമിതിയുടെ സ്വജനപക്ഷപാതം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബി.ജെ.പി കല്ലൂപ്പാറ പഞ്ചായത്ത് കമ്മിറ്റിയുടെ നേത്രുത്വത്തിലാണ് നാളെ പ്രതിഷേധ സമരം. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ചെങ്ങരൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ കേന്ദ്ര ഓഫീസിനു മുമ്പില്‍ നടക്കുന്ന പ്രതിഷേധ ധര്‍ണ്ണ ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ബിനുമോന്‍ കെ ഉദ്ഘാടനം ചെയ്യും.

ഏറെ നാളുകളായി വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണ് ചെങ്ങരൂര്‍ സര്‍വീസ് സഹകരണബാങ്ക്. സി.പി.എമ്മിന്റെ ഭരണസമിതിയാണ് ബാങ്കിന്റെ ഭരണം നിയന്ത്രിക്കുന്നത്. പ്രതിപക്ഷത്ത് ഇരിക്കാന്‍ ഒരാളുപോലും ഇല്ലെന്നത് പ്രത്യേകം പറയണം. 1964 ല്‍ ആരംഭിച്ച ഈ സഹകരണ സ്ഥാപനത്തിന്‌ ആസ്തികള്‍ ഉണ്ടെന്ന് ഭരണസമിതി പറയുമ്പോഴും  നിക്ഷേപകര്‍ക്ക് മടക്കിനല്‍കാന്‍ പണമില്ലെന്നു മാത്രമല്ല ചെറിയ തുകപോലും കൊടുക്കുവാന്‍ ഇപ്പോള്‍ കഴിയുന്നില്ല. അവധികള്‍ മാറിമാറി പലതു പറഞ്ഞെങ്കിലും ഒന്നും പാലിക്കുവാന്‍ ബാങ്കിന് കഴിയുന്നില്ല. ബാങ്കിന് സാമ്പത്തിക പ്രതിസന്ധി നിലവിലുണ്ടെന്ന് സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് റജി പോള്‍ പത്തനംതിട്ട മീഡിയായോട് വ്യക്തമാക്കി. ബാങ്കിന്റെ സെക്രട്ടറി ആരോഗ്യകാരണങ്ങളാല്‍ ഏറെനാളായി അവധിയിലാണ്.

ചെങ്ങരൂര്‍ സെന്റ്‌ ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിക്കും ചിട്ടി പിടിച്ച വകയില്‍ നാലുലക്ഷത്തോളം രൂപ കിട്ടുവാനുണ്ട്. എല്ലാവരോടും അവധി പറഞ്ഞിരുന്നത് മാര്‍ച്ച് 31 ആയിരുന്നു. ഈ അവധിയും കഴിഞ്ഞതോടെയാണ് പ്രത്യക്ഷ സമരവുമായി നിക്ഷേപകര്‍ തെരുവില്‍ ഇറങ്ങുന്നത്. പാര്‍ട്ടി അനുഭാവികള്‍ക്ക് ക്രമം വിട്ട് നല്‍കിയ  വായ്പകള്‍ പലതും കിട്ടാക്കടമായി മാറിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് നിക്ഷേപകര്‍ പറയുന്നു. വായ്പ തിരിച്ചടക്കില്ലെന്ന്  ചിലര്‍ പരസ്യമായി പറയുന്നുണ്ടെന്നും നിക്ഷേപകര്‍ പറയുന്നു.

1964 ല്‍ ചെങ്ങരൂരില്‍ ആരംഭിച്ച സഹകരണ സ്ഥാപനമാണ്‌ ഇത്. പതിറ്റാണ്ടുകളിലൂടെ നേടിയ വിശ്വാസം ഈ സ്ഥാപനത്തെ വളര്‍ത്തി വലുതാക്കി. ഇന്ന് ചെങ്ങരൂരിലെ കേന്ദ്ര ഓഫീസിനോടൊപ്പം ചെങ്ങരൂര്‍ ശാഖയും കൂടാതെ പുതുശ്ശേരി, കല്ലൂപ്പാറ എന്നിവിടങ്ങളിലും ബാങ്കിന് ബ്രാഞ്ചുകള്‍ ഉണ്ട്. കടമാന്‍കുളത്ത് നീതി മെഡിക്കല്‍ സ്റ്റോറും ചെങ്ങരൂരില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റും പ്രവര്‍ത്തിക്കുന്നു. കല്ലൂപ്പാറ, ചെങ്ങരൂര്‍, പുതുശ്ശേരി എന്നിവിടങ്ങളില്‍ വളം ഡിപ്പോയും ചെങ്ങരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് നടത്തുന്നുണ്ട്. ചെങ്ങരൂര്‍, ശാസ്താങ്കല്‍, കല്ലൂപ്പാറ എന്നിവിടങ്ങളില്‍ ബാങ്കിന് കെട്ടിടവും സ്വന്തമായുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥിയുടെ ആത്മഹത്യ ; വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കോളേജ് മാനേജ്മെന്‍റ്

0
കൊച്ചി: വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ...

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...

പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ ; സംസ്ഥാന ഘടകങ്ങൾക്ക് കർശന...

0
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ...

വീണ്ടും പൊതുമേഖലാ ബാങ്ക് ലയനം : വികസിത് ഭാരത് ബാങ്കിങ്ങിനായി ഉന്നതതല സമിതി ഉടൻ...

0
ന്യൂഡൽഹി : വികസിത് ഭാരതമെന്ന ലക്ഷ്യത്തിലൂന്നി രാജ്യത്തെ ബാങ്കിങ് സംവിധാനം പരിഷ്കരിക്കുന്നതിന്റെ...