ചെന്നൈയില്‍ ചികിത്സ കിട്ടാതെ മൂന്ന് കൊവിഡ് രോഗികള്‍കൂടി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ചെന്നൈയില്‍ ചികിത്സ കിട്ടാതെ മൂന്ന് കൊവിഡ് രോഗികള്‍കൂടി ആംബുലന്‍സില്‍ കിടന്ന് മരിച്ചു. ചെന്നൈ രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നിലാണ് സംഭവം. മണിക്കൂറുകളോളമാണ് മൂന്നുപേരും ചികിത്സയ്ക്കായി ആശുപത്രി മുറ്റത്ത് കാത്തുകിടന്നത്. ഇതോടെ ഇന്നുമാത്രം ചെന്നൈയില്‍ ചികിത്സ കിട്ടാതെ മരിച്ച കൊവിഡ് രോഗികളുടെ എണ്ണം ഒന്‍പതായി. സമീപ ജില്ലകളില്‍ നിന്നും കൊവിഡ് ബാധിതരെ ചെന്നൈയിലേക്ക് അയച്ചതാണ് പ്രശ്‌നം രൂക്ഷമാക്കിയതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. സമീപജില്ലകളില്‍ നിന്നുമെത്തി ഇവിടെ ചികിത്സ കാത്ത് ആംബുലന്‍സില്‍ കിടക്കുന്നത് നിരവധി പേരാണ്.

സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് ചികിത്സ സൗജന്യമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഓക്‌സിജന്‍ സൗകര്യമുള്ള കിടക്കകള്‍ക്ക് സ്വകാര്യ ആശുപത്രികളിലും ക്ഷാമമാണ്. എംബിബിഎസ് വിദ്യാര്‍ത്ഥികളോട് അടിയന്തരമായി സര്‍ക്കാര്‍ ആശുപത്രികളില്‍ സേവനത്തിന് എത്തണമെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ അഭ്യര്‍ത്ഥിച്ചു. കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടര്‍മാരുടെ കുടുംബത്തിന് 25 ലക്ഷം വീതം ധനസഹായ പ്രഖ്യാപിച്ചു. ഡോക്ടര്‍മാര്‍ക്ക് 30000 വും നഴ്‌സുമാര്‍ക്ക് 20000 രൂപയും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 15000 രൂപയും അധിക വേതനം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ചെന്നൈയില്‍ മരണനിരക്ക് കൂടുന്നതാണ് ആശങ്ക. മദ്രാസ് ഐഐടി, യൂണിവേഴ്‌സിറ്റി ഹോസ്റ്റലുകള്‍ ഏറ്റെടുത്ത് താല്‍കാലിക ചികിത്സാകേന്ദ്രങ്ങള്‍ ഒരുക്കാനാണ് ശ്രമം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശിവസൂര്യയെ തേടി പോലീസ് ഇന്ന് വാരണാസിയിലെത്തും

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പോലീസ്...

ഓപ്പറേഷൻ ഗ്ലോബൽ ഹണ്ട് : 20 ലഹരിക്കുറ്റവാളികളെ കണ്ടെത്തി ഏജൻസികൾ ; ഗൾഫിൽനിന്നടക്കം അറസ്റ്റ്...

0
കൊച്ചി : വിവിധ ലഹരിക്കേസുകളിൽ ഉൾപ്പെട്ട് വിദേശത്ത് കഴിയുന്ന ഇരുപതോളംപേരെ നാട്ടിലെത്തിക്കാൻ...

അമിത വേഗത്തിലെത്തിയ ടോറസ് ലോറി കയറി ആറ് വയസ്സുകാരന് ദാരുണാന്ത്യം

0
കൊച്ചി: അമിതവേഗത്തിലെത്തിയ ടോറസ് ലോറി സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച്...

കന്‍റെ സ്കൂളിലെത്തി സഹപാഠികളെ വിരട്ടിയ പിതാവിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി താക്കീത് നൽകി...

0
കൊച്ചി: മകന്‍റെ സ്കൂളിലെത്തി സഹപാഠികളെ വിരട്ടിയ പിതാവിനെ കടവന്ത്ര പോലീസ് സ്റ്റേഷനിലേക്ക്...