ആർദ്രകേരളം സംസ്ഥാന പുരസ്കാരം ഒന്നാം സ്ഥാനം ചെന്നീർക്കര ഗ്രാമപഞ്ചായത്തിന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്ര കേരളം പുരസ്കാരം ഒന്നാം സ്ഥാനം പഞ്ചായത്ത് തലത്തിൽ ചെന്നീർക്കര ഗ്രാമപഞ്ചായത്തിന്. നവ കേരള കർമ്മ പദ്ധതിയുടെ ഭാഗമായുള്ള ആർദ്രം മിഷന്റെ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അംഗീകാരമാണ് ആർദ്ര കേരളം പുരസ്കാരം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആരോഗ്യ മേഖലയിൽ ചെലവ ഴിച്ച തുക, സ്വാന്തന പരിചരണ പരിപാടികൾ, കായകൽപ്പ പോലെയുള്ള ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് മുൻഗണനാ പട്ടിക തയാറാക്കി പുരസ്കാരത്തിന് തിരഞ്ഞെടുക്കുന്നത്. കൂടാതെ പ്രതിരോധ കുത്തിവെപ്പുകൾ, വാർഡുതല പ്രവർത്തനങ്ങൾ, മറ്റ് പ്രതിരോധ പ്രവർത്തനങ്ങൾ, പഞ്ചായത്തിൽ നടപ്പിലാക്കിയിട്ടുള്ള നൂതന ആശയങ്ങൾ, പൊതുസ്ഥലങ്ങളിലെ മാലിന്യനിർമാർജന പ്രവർത്തനങ്ങൾ തുടങ്ങിയവയും പരിഗണിച്ചാണ് പുരസ്കാരം.

2019 ൽ ജില്ലാതലത്തിലും ചെന്നീർക്കര ഗ്രാമപഞ്ചായത്ത് ആർദ്ര കേരളം പുരസ്‌കാരത്തിന് അർഹമായിട്ടുണ്ട്. കൂടാതെ കായകൽപ്പ പുരസ്കാരം നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സിന്റെ (എൻക്യു എ എസ്) ൻ്റെ ദേശീയ ഗുണനിലവാര അംഗീകാരവും നാഷണൽ ഹെൽത്ത് മിഷന്റെ കെ എ എസ് എച്ച് പുരസ്കാരവും പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്. ചെന്നീർക്കര ഗ്രാമപഞ്ചായത്തിന്റെയും ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ നടത്തിയ മികച്ച പ്രവർത്തനങ്ങളാണ് ഈ പുരസ്കാരം ലഭിക്കാൻ കാരണമായതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് തോമസ് പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

—————————————————————————————————

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ വിമർശിച്ച് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ വിമർശിച്ച് ബിജെപി...

ആർഎസ്എസിൻ്റെ നൂറാം വാർഷിക പരിപാടിയിൽ പങ്കെടുത്ത വിസിമാർ രാജിവയ്ക്കണമെന്ന് കെ.സി. വേണുഗോപാൽ

0
തിരുവനന്തപുരം: ആർഎസ്എസിൻ്റെ നൂറാം വാർഷിക പരിപാടിയിൽ പങ്കെടുത്ത വിസിമാർ രാജിവയ്ക്കണമെന്ന് കെ.സി....

സൗജന്യ യാത്ര സ്ത്രീകൾക്കുള്ള ഔദാര്യമല്ല ; അഭിമാനത്തോടെ സർക്കാർ വണ്ടിയിൽ സൗജന്യമായി യാത്ര ചെയ്യാം...

0
തിരുവനന്തപുരം: അധികാരത്തിലെത്തി ഒരുമാസം തികയുന്നതിന് മുമ്പ് കെഎസ്ആർടിസി ഓ‍ർഡിനറി ബസിൽ സ്ത്രീ...

വിജയ് – സംഗീത വിവാഹ മോചന ഹർജി ഇന്ന് കോടതി പരിഗണിക്കും

0
ചെങ്കൽപ്പെട്ട് : നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്യുടെ വിവാഹ മോചന ഹർജി...