കുട്ടികളുടെ ബാഗിൽ തൊടരുതെന്ന ബാലാവകാശ കമ്മിഷന്റെ നിലപാട് പ്രയോഗികമല്ല, അത് മാറ്റണം : ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി (പത്തനംതിട്ട) : സ്കൂൾ കുട്ടികളുടെ ബാഗ് തുറക്കരുതെന്നും പരിശോധിക്കരുതെന്നുമുള്ള ബാലാവകാശ കമ്മിഷന്റെ നിർദേശം പ്രായോഗികമല്ലെന്നും അത് പിൻവലിക്കണമെന്നും കാട്ടി കത്തുനൽകിയെന്ന് മന്ത്രി രമേശ് ചെന്നിത്തല. വിദ്യാർഥികളുടെ സ്കൂൾബാഗ് നിരീക്ഷിക്കാൻ അധ്യാപകർക്കും മാതാപിതാക്കൾക്കും അധികാരമുണ്ട്. വെള്ളത്തിന്റെ കുപ്പിയിൽ മദ്യം കൊണ്ടുവന്ന സാഹചര്യമടക്കം ഉണ്ടായിരിക്കെ ഇക്കാര്യത്തിൽ അലംഭാവം കാട്ടുന്നത് അടുത്ത തലമുറയെ നാശത്തിലേക്ക് തള്ളിവിടുന്നതിന് തുല്യമായിരിക്കും. മല്ലപ്പള്ളി വൈ.എം.സി.എ. നടത്തിയ, ’ഓപ്പറേഷൻ തൂഫാൻ’ ഐക്യദാർഢ്യ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. കേന്ദ്ര ആഭ്യന്തരമന്ത്രി ഇവിടുത്തെ നടപടി അറിഞ്ഞ് വിളിച്ചിരുന്നു.

മൂന്നുവർഷംകൊണ്ട് ഇന്ത്യയെ മയക്കുമരുന്ന് മുക്തമാക്കാനുള്ള നീക്കമാണ് ഉദ്ദേശിക്കുന്നതെന്നും സംസ്ഥാനങ്ങൾക്ക് ആവശ്യത്തിന് ഫണ്ട് നൽകാമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. തുക ലഭിച്ചാലുടൻ ആവശ്യത്തിന് വാഹനങ്ങളും മറ്റ് സംവിധാനങ്ങളും പോലീസിനടക്കം ഏർപ്പെടുത്തും. സംസ്ഥാനത്തെ എല്ലാ നഗരസഭകളിലും മയക്കുമരുന്നിനെതിരായ പ്രവർത്തനം മാത്രം ലക്ഷ്യമിട്ട് കൺട്രോൾ റൂമുകൾ തുറക്കുമെന്നും മന്ത്രി പറഞ്ഞു. തായ്‌വാനിൽനിന്ന് പാകിസ്ഥാൻ , അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് വഴി വൻതോതിൽ മയക്കുമരുന്ന് എത്തുന്നുണ്ട്. അതിഥിത്തൊഴിലാളികളിൽ ഒരുവിഭാഗം ഇതിലെ കണ്ണികളാണ്. ബോധവത്കരണത്തിലൂടെ ഇവരെ പിന്തിരിപ്പിക്കും. പെരുമ്പാവൂരിൽ നടപടി തുടങ്ങി. കോട്ടയം ജില്ലയിലെ പായിപ്പാട് ഉടൻ ഉണ്ടാകും. മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...