വിഴിഞ്ഞം തുറമുഖ പദ്ധതി : സര്‍ക്കാര്‍ ചെലവിട്ടത് 3764.54 കോടി രൂപ ; മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് വേണ്ടി സര്‍ക്കാര്‍ ചെലവിട്ടത് 3764.54 കോടി രൂപയെന്ന് മുഖ്യമന്ത്രി. നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ചെലവ് തുക വിശദീകരിക്കുന്നത്. സര്‍ക്കാര്‍ 5,370 കോടി രൂപ ചെലവാക്കിയെന്ന് പ്രതിപക്ഷം അവകാശപ്പെടുമ്പോഴാണ് മുഖ്യമന്ത്രിയുടെ മറുപടി എന്നത് ശ്രദ്ധേയമാണ്. ഒന്നാം ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 817.80 കോടി രൂപയും അദാനി ഗ്രൂപ്പ് 2454 കോടിയും ചെലവ് ചെയ്തതായി മുഖ്യമന്ത്രി വി ഡി സതീശന്‍ വിശദീകരിച്ചു. അദാനി ഗ്രൂപ്പിന്റെ ഓഹരി കൈമാറ്റം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി പ്രതിപക്ഷം രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ ചെലവിട്ട തുക മുഖ്യമന്ത്രി വി ഡി സതീശന്‍ അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാന സര്‍ക്കാരും കേന്ദ്രവും ചേര്‍ന്ന് 5,370 കോടി ചെലവിട്ടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. ഇതിനിടയിലാണ് കണക്കുകളിലുള്ള അന്തരം മുഖ്യമന്ത്രി പുറത്തുവിട്ടിരിക്കുന്നത്. അതിനിടെ സര്‍ക്കാര്‍ അറിയാതെയുള്ള വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റത്തില്‍ നിലപാട് കടുപ്പിക്കുകയാണ് പ്രതിപക്ഷം. മുഖ്യമന്ത്രിയും അദാനിയും എംഎസ്സി കമ്പനിയുമായി നടന്നത് വലിയ ഡീലെന്ന് സിപിഐഎം ആരോപിക്കുന്നു. മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കുന്ന തരത്തില്‍ പ്രചാരണവും പ്രക്ഷോഭവും ശക്തിപ്പെടുത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...