മാധ്യമങ്ങള്‍ക്കുനേരെ മുഖ്യമന്ത്രി ആക്രോശിച്ചിട്ട് കാര്യമില്ല ; ജലീല്‍ നുണകളുടെ രാജാവാണ് : രമേശ്​ ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അഴിമതിക്കാരെ കൂടെ നിര്‍ത്തിയിട്ട് അഴിമതി പുറത്തുകൊണ്ടുവരുന്ന മാധ്യമങ്ങള്‍ക്കുനേരെ മുഖ്യമന്ത്രി ആക്രോശിച്ചിട്ട് കാര്യമില്ലെന്ന്​ പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തല. കാര്യങ്ങളൊക്കെ പുറത്ത് വരുമ്പോള്‍ മുഖ്യമന്ത്രി അസ്വസ്ഥതപ്പെട്ടിട്ട് കാര്യമില്ല. മന്ത്രി കെ.ടി. ജലീല്‍ നുണകളുടെ രാജാവാണ്​. ഒളിപ്പിക്കാനുള്ളതിനാലാണ്​ ചോദ്യംചെയ്യലിന്​ അദ്ദേഹത്തിന്​ തലയില്‍ മുണ്ടിട്ട്​ പോകേണ്ടിവന്നതെന്നും ചെന്നിത്തല മാധ്യമങ്ങളോട്​ പറഞ്ഞു.

ലൈഫ്മിഷന്‍ പദ്ധതിയില്‍ കടുത്ത ദുരൂഹതയാണുള്ളത്​. പാവപ്പെട്ടവര്‍ക്ക്​ വീട്​ നല്‍കുന്ന പദ്ധതിയില്‍നിന്ന്​ കമ്മീഷന്‍ പറ്റിയിട്ട്​ സര്‍ക്കാറിനെ കരിവാരിത്തേക്കാന്‍ മാധ്യമങ്ങള്‍ നെറികേട്​ കാട്ടുന്നുവെന്നാണ്​ മുഖ്യമന്ത്രി പറയുന്നത്​. ഈ പദ്ധതിയില്‍ 15 ശതമാനം കമീഷന്‍ നല്‍കാന്‍ ആരാണ് തീരുമാനിച്ചത്​. വസ്തുതകള്‍ പുറത്ത് വരുമ്പോള്‍ വ്യക്തമായ മറുപടി പറയാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രി, ജനങ്ങളെ മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കുറ്റപ്പെടുത്തുന്നു​.

നയതന്ത്രമാര്‍ഗത്തിലൂടെ എത്തിച്ച 17,000 കിലോ ഈത്തപ്പഴത്തിന്റെ മറവില്‍ വലിയ തോതിലുള്ള സ്വര്‍ണക്കടത്താണ്​ നടന്നത്​. പ്രോട്ടോക്കോള്‍ ഓഫീസര്‍ ഇത് പരിശോധിച്ച്‌ അനുമതി കൊടുത്തോയെന്ന്​ വ്യക്തമാക്കണം. ഇതെല്ലാം അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ രാഷ്​ട്രീയം കളിക്കുന്നുവെന്നാണ് ഇപ്പോള്‍ സി.പി.എം പറയുന്നത്. മുഖ്യമന്ത്രി കത്തയച്ചാണ് കേന്ദ്ര ഏജന്‍സികളെ കൊണ്ടുവന്നത്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നാണ് നേരത്തെ മുഖ്യമന്ത്രി പറഞ്ഞിരുന്നത്​.

എന്നാല്‍, കോടിയേരിയുടെ മകനിലേക്കും മന്ത്രി ജലീലിലേക്കും മന്ത്രിപുത്രനിലേക്കും അന്വേഷണം നീണ്ടതോടെ ഇ.ഡി രാഷ്​ട്രീയം കളിക്കുന്നുവെന്ന്​ പറയുന്നു. അന്വേഷണം മുന്നോട്ട് പോകുമ്പോള്‍ ചിലരുടെയൊക്കെ നെഞ്ചിടിപ്പ് വര്‍ധിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇപ്പോള്‍ കോടിയേരിയുടെയും ജയരാജന്റെയും ജലീലിന്റെയും നെഞ്ചിടിപ്പാണ് വര്‍ധിക്കുന്നത്. ക്വാറന്‍റീന്‍ ലംഘിച്ച്‌ മന്ത്രി ജയരാജന്റെ ഭാര്യ ലോക്കര്‍ പരിശോധിക്കാന്‍ പോയത്​ എന്തിനാണെന്നും സ്വപ്ന സുരേഷുമായി ജയരാജന്റെ മകന് എന്താണ് ബന്ധമെന്നും ചെന്നിത്തല ചോദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...