ഇനിയെങ്കിലും രാജിവെച്ച്‌ ഒഴിഞ്ഞുകൂടെ?, ഈ സ്ഥാനത്ത് ഇനിയും ഇരിക്കണോ? ; പിണറായി വിജയനോട് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശിവശങ്കറിന്റെ സാന്നിദ്ധ്യത്തില്‍ സ്വപ്ന സുരേഷ് മുഖ്യമന്ത്രിയെ കണ്ടു എന്നത് ഇ.ഡിയുടെ കുറ്റപത്രത്തിലൂടെ തെളിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പേസ് പാര്‍ക്കില്‍ സ്വപ്നയെ നിയമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് പുറത്തുവന്നിരിക്കുന്നത്.

രാജ്യദ്രോഹപരമായ കള്ളക്കടത്ത് കേസിലെ പ്രതികള്‍ക്ക് മുഖ്യമന്ത്രിയുമായുള്ള ബന്ധം തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. ഇനിയെങ്കിലും രാജിവെച്ച്‌ ഒഴിഞ്ഞുകൂടെ?, ഈ സ്ഥാനത്ത് ഇനിയും ഇരിക്കണോ?, കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും നാണം കെടുത്തിയ ഒരു മുഖ്യമന്ത്രിയാണ് അധികാരത്തിലിരിക്കുന്നതെന്നും  ചെന്നിത്തല പറഞ്ഞു. ഇഡിയുടെ കുറ്റപത്രത്തില്‍ പറഞ്ഞ കാര്യത്തിനോട് മുഖ്യമന്ത്രിക്ക് ഒന്നും പറയാനില്ലേയെന്നും ചെന്നിത്തല ചോദിച്ചു.

കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന മുഖ്യമന്ത്രിയുടെ പൂതി നടപ്പിലാകാന്‍ പോകുകയാണെന്ന്  ചെന്നിത്തല പറഞ്ഞു. ആലിബാബയും നാല്‍പ്പത് കള്ളന്‍മാരും എന്ന് പറഞ്ഞത് പോലെയാണ് ഇവിടെത്തെ സര്‍ക്കാര്‍. കള്ളംമാത്രം ചെയ്യുന്ന മുഖ്യമന്ത്രിയാണ് ഇവിടെയുള്ളത്. ഇനി നെഞ്ചിടിപ്പ് കൂടുന്നത് മുഖ്യമന്ത്രിയുടെതാണ്. കേരള ജനതയെ പറഞ്ഞ് പറ്റിക്കുന്ന ഒരു മുഖ്യമന്ത്രിയാണിത്. അതുകൊണ്ട് ഒഴിഞ്ഞുപോകുന്നതാണ് മാന്യത. ഈ മാസം 22ാം തീയതി മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എല്ലാ നിയോജകമണ്ഡലത്തിലും പ്രതിഷേധസമരം സംഘടിപ്പിക്കുമെന്ന് ചെന്നിത്തല പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...