തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിലും ദേശീയ പൗരത്വ പട്ടികയിലും മുഖ്യമന്ത്രി കള്ളക്കളി നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ അകത്ത് പറയുകയും പുറത്ത് നടപ്പാക്കാനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അമിത് ഷാക്ക് മുന്നില്‍ നല്ലപിള്ള ചമയാനാണ് പിണറായി ശ്രമിക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. സെന്‍സസിനൊപ്പം എന്‍.പി.ആര്‍ നടപ്പാക്കാനായി സംസ്ഥാന സര്‍ക്കാര്‍ നവംബറില്‍ ഇറക്കിയ ഉത്തരവ് ഇതുവരെ റദ്ദാക്കിയിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
കെപിസിസി പുനസംഘടന സംബന്ധിച്ച് കഴിഞ്ഞ ദിവസം കേരളത്തിലെ കോണ്‍ഗ്രസ്
നേതാക്കന്മാര്‍ ഡല്‍ഹിയില്‍ ഒത്തു കൂടിയിരുന്നു . ഒരുമിച്ചുള്ള ചര്‍ച്ചകള്‍ക്കു ശേഷമാണ് രമേശ് ചെന്നിത്തല മുഖ്യനെതിരായി രംഗത്തു വന്നത്. പൗരത്വഭേദഗതിയില്‍ ഒന്നിച്ചുള്ള പ്രതിക്ഷേധത്തില്‍ തുടക്കം മുതല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.