തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിൽ അസാധാരണ നടപടികൾക്കാണ് കേരളം സാക്ഷിയാകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടേറിയറ്റിലേക്ക് വരെ ദേശീയ അന്വേഷണ ഏജൻസി എത്തിയിട്ടും ഒന്നും നടന്നിട്ടില്ലെന്ന മട്ടിലാണ് മുഖ്യമന്ത്രി പെരുമാറുന്നത്. ഞാനൊന്നും അറിഞ്ഞില്ലെന്ന് പറഞ്ഞിരിക്കുന്ന പിണറായി വിജയൻ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും സെക്രട്ടേറിയറ്റിലേക്കും എല്ലാം അന്വേഷണം എത്തിയതിനെ കുറിച്ച് എന്താണ് ഇടത് മുന്നണി ഘടകക്ഷികൾക്ക് പറയാനുള്ളത് എന്ന് അറിയാൻ പ്രതിപക്ഷത്തിന് താൽപര്യം ഉണ്ട്.
സെക്രട്ടേറിയറ്റിലുള്ള പരിശോധനയാണ് അടുത്ത ഘട്ടം. മൂന്നരക്കോടി ജനങ്ങളും അപമാനിക്കപ്പെട്ടു. മുഖ്യമന്ത്രിയെ ചോദ്യം ചെയ്തിട്ടേ രാജിവെക്കൂ എന്ന നിലപാട് പാടില്ല. മാന്യമായി രാജിവെച്ച് ഒഴിയാൻ പിണറായി വിജയൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
എൻഐഎ ചോദ്യം ചെയ്യാനെത്തും മുമ്പ് മുഖ്യമന്ത്രി മാന്യമായി രാജിവെച്ച് ഒഴിയണം ; ചെന്നിത്തല
RECENT NEWS
Advertisment