Saturday, December 9, 2023 6:49 am

ഗണപതിക്ക്‌ പഠിക്കാൻ ലാപ്ടോപ്പ് : ഇടമലക്കുടിയിൽ പുതുവത്സരം ആഘോഷിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഇടുക്കി : ഇത്തവണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പുതുവത്സരാഘോഷം ഇടുക്കിയിലെ ഇടമലക്കുടിയിൽ . പട്ടികജാതി – പട്ടിക വർഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി കെപിസിസി പ്രസിഡന്റായിരിക്കെ രൂപീകരിച്ച ഗാന്ധിഗ്രാം പദ്ധതിയുടെ ഭാഗമായായിരുന്നു രാജ്യത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്കുള്ള ചെന്നിത്തലയുടെ യാത്ര.

ncs-up
ASIAN
WhatsAppImage2022-07-31at72836PM
asian
previous arrow
next arrow

മൂന്നാറിൽ നിന്നും 24 കിലോമീറ്റർ അകലെയുള്ള പെട്ടിമുടി വരെ ഔദ്യോഗിക വാഹനത്തിലും തുടർന്ന് തീർത്തും സഞ്ചാര യോഗ്യമല്ലാത്ത കാട്ടുപാതയിലൂടെ ഓഫ്‌റോഡ് ജീപ്പിലുമായിരുന്നു യാത്ര. നാലു മണിക്കൂർ നീണ്ട സാഹസിക യാത്ര അവസാനിച്ചത് ആദ്യ കുടികളിലൊന്നായ ഇഡലിപ്പാറയിൽ. പൂമാലയിട്ടും ആരതി ഉഴിഞ്ഞും ആദിവാസി സ്ത്രീകളും കുട്ടികളും നിറഞ്ഞ മനസോടെ ചെന്നിത്തലയ്ക്ക് സ്വീകരണം നൽകി . കുശലം പറഞ്ഞും സെല്‍ഫിയെടുത്തും ചെന്നിത്തല ആളുകളുടെ മനം കവർന്നു . കൈപിടിക്കാനെത്തിയ അമ്മമാരെയും മുതിര്‍ന്നവരെയും സ്നേഹത്തോടെ ചേര്‍ത്തുനിര്‍ത്തി

കുട്ടികള്‍ക്കൊപ്പം സെല്‍ഫിഎടുത്ത ചെന്നിത്തല സ്‌നേഹത്തിന്റെ മധുരം പകര്‍ന്ന് മിഠായികളും നല്‍കി. രണ്ടു കിലോമീറ്റര്‍ അകലെ സൊസൈറ്റിക്കുടിയിലെ സ്വീകരണപ്പന്തലിൽ 24 കുടികളില്‍ നിന്നുള്ള ആളുകള്‍ ചെന്നിത്തലയെ കാത്തുനിന്നു. ഗതാഗത സൗകര്യം , വീട്, ശുദ്ധജലം എന്നീ ആവശ്യങ്ങളായിരുന്നു ഊരു നിവാസികൾക്ക്‌ ചെന്നിത്തലയോട് പറയാൻ ഉണ്ടായിരുന്നത് . പരിഭവങ്ങളും പരാതികളും ക്ഷമാപൂർവം കേട്ട ചെന്നിത്തല പരിഹാരം കണ്ടെത്താമെന്നു ഉറപ്പു നൽകി. കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ അവാര്‍ഡ് നേടിയ അശോകന്‍ മറയൂരിനെ രമേശ് ചെന്നിത്തല പൊന്നാട അണിയിച്ചു. സംസ്ഥാന കായികമേളയില്‍ പങ്കെടുത്ത ചന്ദന കുമാര്‍, ബിനു എന്നിവർക്കും അനുമോദനം നൽകി. ഇടമലക്കുടിയിലെ എല്‍പി സ്‌കൂളിന് കെട്ടിടം നിര്‍മ്മിക്കാന്‍ 66 ലക്ഷം രൂപ അനുവദിക്കാം എന്ന് ഒപ്പമുണ്ടായിരുന്ന ഡീന്‍ കുര്യാക്കോസ് എംപിയും ഉറപ്പു നല്‍കി. എന്‍ജിനീയറിങ്ങിനു പഠിക്കുന്ന ഗണപതി എന്ന വിദ്യാര്‍ത്ഥിക്ക് പഠനാവശ്യത്തിനായി ലാപ്‌ടോപും നല്‍കിയാണ് പ്രതിപക്ഷ നേതാവ് മടങ്ങിയത്.

ഈന്തപ്പനയോലകൾ കൊണ്ടു മറച്ച പന്തലില്‍ മുതുവാന്മാര്‍ക്കൊപ്പം മുളയരിപ്പായസം കുടിച്ചും ഊരില്‍ വിളഞ്ഞ പച്ചക്കറികള്‍ കൊണ്ട് തയ്യാറാക്കിയ സദ്യയും കഴിച്ചായിരുന്നു രമേശ് ചെന്നിത്തലയുടെ മടക്കം . പോകുമ്പോൾ എല്ലാവര്‍ക്കും ആശംസകള്‍ നേരാനും നേതാവ് മറന്നില്ല.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ

0
ന്യൂഡൽഹി : ഇക്കഴിഞ്ഞ 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്തുന്ന...

സൗദി സന്ദർശിച്ച് പുടിൻ ; പശ്ചിമേഷ്യൻ മേഖലയുടെ സുസ്ഥിരതക്ക് റഷ്യയോടൊപ്പം പ്രവർത്തിക്കുമെന്ന് കിരീടാവകാശി

0
റിയാദ് : പശ്ചിമേഷ്യയിൽ രാഷ്ട്രീയ സ്ഥിരത കൈവരിക്കാൻ റഷ്യയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന്...

കാനം രാജേന്ദ്രന് വിട ; തിരുവനന്തപുരത്ത് ഇന്ന് പൊതുദര്‍ശനം നടക്കും

0
തിരുവനന്തപുരം : അന്തരിച്ച സിപിഐ നേതാവ് കാനം രാജേന്ദ്രന് അന്ത്യാഞ്ജലിയര്‍പ്പിച്ച് കേരളം....

വെള്ളം കുടിക്കുന്നതിനിടെ അബദ്ധത്തില്‍ തേനീച്ചയെ വിഴുങ്ങി ; 22 വയസുകാരന് ദാരുണാന്ത്യം

0
ഭോപ്പാല്‍ : വെള്ളം കുടിക്കുന്നിതിനിടെ അബദ്ധത്തില്‍ തേനീച്ചയെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം....