മുംബൈ: പുതുവര്‍ഷ കലണ്ടറിലെ രണ്ടാമത്തെ ദിവസ മികച്ച നേട്ടത്തില്‍ ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 320.62 പോയന്റ് ഉയര്‍ന്ന് 41626.64ലിലും നിഫ്റ്റി 99.70 പോയന്റ് നേട്ടത്തില്‍ 12,282.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബി എസ് ഇയിലെ 1722 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 770 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 167 ഓഹരികള്‍ക്ക് മാറ്റമില്ല.
ടാറ്റ മോട്ടോഴ്സ്, അള്‍ട്രടെക് സിമെന്റ്, ടാറ്റ സ്റ്റീല്‍, ഗ്രാസിം, വേദാന്ത തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. ഐഷര്‍ മോട്ടോഴ്സ്, ബജാജ് ഓട്ടോ, ബി പി സി എല്‍, സിപ്ല, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ലോഹം, ഓട്ടോ, അടിസ്ഥാനസൗകര്യവികസനം, ബാങ്ക്, ഊര്‍ജം തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഐടി ഓഹരികള്‍ നഷ്ടത്തിലായിരുന്നു.