കോഴഞ്ചേരി : പ്രവര്‍ത്തനമികവില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ജില്ലയില്‍ ഒന്നാമതെത്തിയതില്‍ അഭിമാനിക്കുന്നുവന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളുടെയും ജീവനക്കാരുടെയും പൊതുജനങ്ങളുടെയും ആത്മാര്‍ഥമായ സഹകരണം ഉണ്ടായതുകൊണ്ടാണ് ഈ നേട്ടം കൈവരിക്കാനായത്. ജനോപകാരപ്രദമായ കൂടുതല്‍ വികസന പദ്ധതികള്‍ നടപ്പിലാക്കുവാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതിയില്‍ ആകെ വികസന ഫണ്ടിന്റെ 58.36% ചെലവഴിച്ചുകൊണ്ട് പത്തനംതിട്ട ജില്ലയില്‍ ഒന്നാം സ്ഥാനത്തും സംസ്ഥാന തലത്തില്‍ ഏഴാം സ്ഥാനത്തും എത്തി. ജനറല്‍ ഫണ്ടില്‍ 13728974 രൂപയും, എസ്.സി.പി. വിഭാഗത്തില്‍ 8019186 രൂപയും , മെയിന്റനന്‍സ് ഗ്രാന്റില്‍ 1347369 രൂപയും ചെലവഴിച്ചുവെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ശാരീര മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതി 5.8 ലക്ഷം, അംഗന്‍വാടി പോഷകാഹാരപദ്ധതി 2.3 ലക്ഷം, വികലാംഗര്‍ക്ക് ഇലക്ട്രോണിക് വീല്‍ ചെയര്‍ -7 ലക്ഷം, പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് 11.9 ലക്ഷം, പ്ട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് 11.9 ലക്ഷം, പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠന മുറി 27 ലക്ഷം, ക്ഷീരവികസന മേഖല 17.5 ലക്ഷം എന്നിങ്ങനെ തുക ചിലവഴിച്ചിട്ടുണ്ട്. പ്ലാന്‍ ഫണ്ടില്‍ 40.48 ലക്ഷം രൂപയുടെയും മെയിന്റനന്‍സ് ഗ്രാന്റില്‍ 4.87 ലക്ഷം രൂപയുടെ ബില്‍ ട്രഷറിയില്‍ പെന്റിംഗ് ഉണ്ട്. ഇതു കൂടി ചെലവാകുമ്പോള്‍ പ്ലാന്‍ ഫണ്ടില്‍ 67.74 ശതമാനവും മെയിന്റനന്‍സ് ഗ്രാന്റില്‍ 56.78 ശതമാനവും ചെലവാകും.