ഡാറ്റ ചോർച്ചയില്‍ പുതിയ വിവരങ്ങളുമായി ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഡാറ്റ ചോർച്ചയില്‍ പുതിയ രേഖകൾ പുറത്തുവിട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അതീവ രഹസ്യ സ്വഭാവമുള്ള വ്യക്തിഗത വിവരങ്ങൾ ചോർത്തിയെടുത്ത് അത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്ന അതി വിചിത്രമായ സാഹചര്യമാണ് കേരളത്തില്‍ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒഎസ്‌ഡി ആയ സാംബശിവ റാവുവിനെകൊണ്ട് മുഖ്യമന്ത്രിയും സർക്കാരും ചെയ്യിക്കുന്നതാണ് ഇതെല്ലാം. സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും വ്യക്തിവിവരങ്ങൾ ചോർത്തി തെരഞ്ഞെടുപ്പിന് വേണ്ടി ഉപയോഗിച്ച കാര്യമാണ് നേരത്തെ പുറത്തുവിട്ട കത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍ സ്ത്രീ സുരക്ഷാ പദ്ധതിയില്‍ പേരുചേർത്തിട്ടുള്ള മുഴുവൻ സത്രീകളുടേയും വ്യക്തിഗത വിവരങ്ങൾ സർക്കാർ ചോർത്തിയെടുക്കുകയാണ്.

സർക്കാർ ജീവനക്കാരുടെ മാത്രമല്ല ലക്ഷക്കണക്കിന് സ്ത്രീകളുടെ വിവരങ്ങൾ സർക്കാരിന്‍റെയും മുഖ്യമന്ത്രിയുടേയും കൈയ്യില്‍ എത്തിച്ചേർന്നിട്ടുണ്ട്. അതിനർത്ഥം സിപിഎമ്മിന്‍റെ കൈയ്യിലെത്തിച്ചേർന്നിട്ടുണ്ടെന്നാണ്. ഇതിന്‍റെ പിന്നില്‍ പ്രവർത്തിച്ചിട്ടുള്ളതും ഗവണ്‍മെന്‍റിന്‍റെ ഓഫീസ് തന്നെയാണ് എന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. തെളിവായി ഒഎസ്‌ഡി എഴുതിയ കത്തും ചെന്നിത്തല പുറത്തു വിട്ടിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...