ബിനീഷിന്‍റെ വീട്ടിലെത്തിയ ബാലാവകാശ കമ്മീഷന്‍ എന്തേ നെയ്യാറ്റിന്‍കരയിലെത്തിയില്ല ? : രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മയക്കുമരുന്ന് കേസില്‍ റെയ്ഡ് നടക്കുമ്പോള്‍ പ്രതിയായ ബിനീഷ് കോടിയേരിയുടെ വീട്ടിലേക്ക് ഓടിയെത്തിയ ബാലാവകാശ കമ്മീഷന്‍ എന്ത് കൊണ്ട് നെയ്യാറ്റിന്‍കരയിലെ കുടിയൊഴിപ്പിക്കലിനിടെ മരിച്ചുപോയ ദമ്പതികളുടെ വീട്ടിലെത്തിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ദമ്പതികളുടെ മകനായ രഞ്ജിത്തിന്‍റെ ചൂണ്ടുവിരല്‍ ഇപ്പോഴും പോലീസിന് നേരെ നീണ്ടുനില്‍ക്കുകയാണ്. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം ഒഴിപ്പിക്കല്‍ നടപടി സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് വന്നിരുന്നു. എന്നാല്‍ ഇത് മുന്‍കൂട്ടി അറിഞ്ഞാണ് പോലീസ് ഒഴിപ്പിക്കാനായി എത്തിയതെന്നാണ് മക്കള്‍ പറയുന്നതെന്നും ചെന്നിത്തല ഫേസ് ബുക്കില്‍ കുറിച്ചു.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഈ ചൂണ്ടുവിരല്‍ പിണറായി പോലീസിന് നേരെയാണ്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം ഒഴിപ്പിക്കല്‍ നടപടി സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് വന്നിരുന്നു. എന്നാല്‍ ഇത് മുന്‍കൂട്ടി അറിഞ്ഞാണ് പോലീസ് ഒഴിപ്പിക്കാനായി എത്തിയതെന്നാണ് മക്കള്‍ പറയുന്നത്.

മേല്‍ക്കോടതി നടപടിക്ക് വേണ്ടി കാത്ത് നില്‍ക്കാതെയാണ് മൂന്ന് സെന്റില്‍ നിന്ന് ഈ കുടുംബത്തെ ഒഴിപ്പിക്കാന്‍ പോലീസ് വ്യഗ്രത കാട്ടിയത്. മയക്കുമരുന്ന് കേസില്‍ റെയ്ഡ് നടക്കുമ്പോള്‍ പ്രതിയായ ബിനീഷ് കോടിയേരിയുടെ വീട്ടിലേക്ക് ഓടിയെത്തിയ ബാലാവകാശ കമ്മീഷന്‍ എന്ത് കൊണ്ട് ഈ കുട്ടികളെ മറന്നു?

അഗതികളായ 20 പേര്‍ക്കെങ്കിലും ആഹാരം നല്‍കിയ ശേഷമാണ് രാജന്‍ ജോലി ആരംഭിച്ചിരുന്നത്. തകരത്തിന്റെയും പ്ലാസ്റ്റിക് ഷീറ്റിന്റെയും മേല്‍ക്കൂരയ്ക്ക് താഴെ കഴിഞ്ഞിരുന്ന മരപ്പണിക്കാരനായ രാജന്‍ സഹജീവികളോട് കാട്ടിയ സഹാനുഭൂതി ഒരിക്കലും തിരികെ കിട്ടിയില്ല. രാജനും അമ്പിളിയും മാത്രമല്ല ഇവിടെ വെന്തുമരിക്കുന്നത്, നീതിയും മനുഷ്യത്വവും കൂടിയാണ്. ഈ ദൃശ്യങ്ങള്‍ കാണുന്ന ആരുടേയും ഉള്ളുപൊള്ളുകയാണ്. രാഹുലിനും രഞ്ജിത്തിനും നീതി വേണം. കേരളം ഒറ്റക്കെട്ടായി ഈ കുഞ്ഞുങ്ങളോടൊപ്പമുണ്ട്. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണം.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...