ബ്രിട്ടനില്‍ കണ്ടെത്തിയ അതീ തീവ്ര വൈറസ് തമിഴ്‌നാട് സ്വദേശിയിലും സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ബ്രിട്ടനില്‍ കണ്ടെത്തിയ അതീതീവ്ര വൈറസ് തമിഴ്‌നാട് സ്വദേശിയിലും സ്ഥിരീകരിച്ചു. ബ്രിട്ടനില്‍ നിന്നും എത്തിയ ആള്‍ക്കാണ് കോവിഡ് വൈറസ് സ്ഥിരീകരിച്ചത്. രോഗിയെ ഐസൊലേഷനിലാക്കി. സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കിയതായി തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ജെ രാധാകൃഷ്ണന്‍ അറിയിച്ചു.

തമിഴ്‌നാട്ടില്‍ 1005 പേര്‍ക്കാണ് പുതുതായി കോവിഡ് രോഗബാധ കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ ബ്രിട്ടനില്‍ നിന്നെത്തിയ 13 പേരും ഉള്‍പ്പെടുന്നു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 15 പേര്‍ക്കും കോവിഡ് ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

വളരെ പെട്ടെന്ന് പടരുന്ന തരത്തിലുള്ള ജനിതകമാറ്റം വന്ന വൈറസാണ് ബ്രിട്ടനില്‍ പടരുന്നത്. ബ്രിട്ടനു പുറമേ ഏതാനും യൂറോപ്യന്‍ രാജ്യങ്ങളിലും പുതിയ കോവിഡ് വൈറസ് വ്യാപിക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന് പല രാജ്യങ്ങളും നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്.

പുതിയ രോഗബാധയുടെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ജനങ്ങളോട് മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമായും പാലിക്കാന്‍ ആവശ്യപ്പെട്ടു. കൈകള്‍ സോപ്പിട്ട് കഴുകുക, സാമൂഹിക അകലം പാലിക്കുക, സൈനിറ്റൈസ് ചെയ്യുക തുടങ്ങിയ മാര്‍​ഗ നിര്‍ദേശങ്ങള്‍ പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...