സ്പീക്കര്‍ സര്‍ക്കാരിന്‍റെ ഒരു പാവമാത്രമാണെന്ന് രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംരക്ഷിക്കാന്‍ ഒരു മുഖ്യമന്ത്രിയും ഭരണവും ഉണ്ടെന്ന ഹുങ്കാണ് എന്ത് കുറ്റവും ചെയ്യാന്‍ സി പി എമ്മുകാരെ പ്രേരിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . കണ്ണൂര്‍ മയ്യിലെ സി പി എമ്മിന്റെ കൊലവിളി പ്രകടനത്തിനെതിരെയുളള അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് സഭവിട്ടിറങ്ങിയശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ജനങ്ങളില്‍ ആശങ്കയും പരിഭ്രാന്തിയും സൃഷ്ടിക്കുകയാണ് സി പി എമ്മിന്റെ ലക്ഷ്യമെന്നും ചെന്നിത്തല പറഞ്ഞു.അനുമതി നിഷേധിച്ച സ്പീക്കറുടെ നടപടിയെയും അദ്ദേഹം വിമര്‍ശിച്ചു.

‘സ്പീക്കര്‍ സര്‍ക്കാരിന്റെ ഒരു പാവമാത്രമാണ്. സി പി എമ്മിനെതിരെ നോട്ടീസ് നല്‍കിയാല്‍ സ്പീക്കര്‍ അംഗീകരിക്കില്ല. സ്പീക്കര്‍ക്കെതിരായ പ്രമേയം ശരിവയ്ക്കുന്നതാണ് നിയസഭയിലെ അദ്ദേഹത്തിന്റെ നടപടി. പ്രാദേശിക പ്രശ്നം എന്നുപറഞ്ഞാണ് അദ്ദേഹം അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചത്’- ചെന്നിത്തല പറഞ്ഞു.

കൊലവിളി മുദ്രാവാക്യത്തില്‍ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ പ്രശ്നം പ്രാദേശിക വിഷയമാണെന്നും സഭ നിറുത്തി ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്നും പറഞ്ഞ് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്രതിഷേധിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം യു ഡി എഫ് ബൂത്ത് ഏജന്റുമാരെ മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ക്ക് മയ്യില്‍ ചെറുപഴശിയില്‍ നല്‍കിയ സ്വീകരണത്തിലാണ് സി പി എം പ്രവര്‍ത്തകര്‍ കൊലവിളി മുദ്രാവാക്യം മുഴക്കിയത്. ‘കൊല്ലേണ്ടവരെ കൊല്ലും ഞങ്ങള്‍, തല്ലേണ്ടവരെ തല്ലും ഞങ്ങള്‍, കൊന്നിട്ടുണ്ടീ പ്രസ്ഥാനം.കയ്യും കൊത്തി കാലും കൊത്തി, പച്ചക്കൊടിയില്‍ പൊതിഞ്ഞുകെട്ടി..’ എന്നിങ്ങനെ തുടരുന്നതായിരുന്നു മുദ്രാവാക്യം. സംഭവം വിവാദമായതോടെ വിശദീകരണവുമായി സി പി എം രംഗത്തെത്തി. മുദ്രാവാക്യങ്ങള്‍ പാര്‍ട്ടി നയത്തിന് വിരുദ്ധമാണെന്നും ഇത്തരത്തിലുളള മുദ്രാവാക്യങ്ങള്‍ സി പി എം ഒരു തരത്തിലും അംഗീകരിക്കുന്നില്ലെന്നുമായിരുന്നു പാര്‍ട്ടിയുടെ വിശദീകരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...