ഫോണ്‍ ചോര്‍ത്തല്‍ വിവാദം ; കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതര്‍ന്ന കോണ്‍​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതര്‍ന്ന കോണ്‍​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സുപ്രീം കോടതി ജഡ്ജിയുടെ ഫോണ്‍ പോലും ചോര്‍ത്തുന്ന ഒരു സര്‍ക്കാര്‍ ഇന്ത്യ ഭരിക്കുമ്പോള്‍ സാധാരണക്കാരന്‍റെ സ്വകാര്യതയ്ക്ക് എത്ര സുരക്ഷ ഉണ്ടാകും എന്ന് നമുക്ക് ഊഹിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂര്‍ണരൂപം :
സുപ്രീം കോടതി ജഡ്ജിയുടെ ഫോണ്‍ പോലും ചോര്‍ത്തുന്ന ഒരു സര്‍കാര്‍ ഇന്ത്യ ഭരിക്കുമ്പോള്‍ സാധാരണക്കാരന്‍റെ സ്വകാര്യതയ്ക്ക് എത്ര സുരക്ഷ ഉണ്ടാകും എന്ന് നമുക്ക് ഊഹിക്കാം. പെഗാസസ് എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച്‌ കേന്ദ്ര സര്‍കാര്‍ നിര്‍ദേശപ്രകാരം ചോര്‍ത്തിയത് രണ്ട് കേന്ദ്രമന്ത്രിമാരുടെയും, മൂന്ന് പ്രതിപക്ഷ നേതാക്കളുടെയും, നാല്‍പതിലേറെ മാധ്യമ പ്രവര്‍ത്തകരുടെയും ഫോണ്‍ സംഭാഷണങ്ങളാണ്.

സര്‍കാരുകള്‍ക്ക് മാത്രമാണ് പെഗാസസ് സേവനം നടത്തുന്നത്. ഇതില്‍ നിന്നും മോഡി സര്‍ക്കാരും ചാര പ്രവര്‍ത്തനം നടത്തി എന്നാണ് തെളിയുന്നത്. തന്‍റെ സഭയിലെ മന്ത്രിമാരെ പോലും വിശ്വാസമില്ലാത്ത ഒരു പ്രധാനമന്ത്രി ആണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത് എന്ന് വ്യക്തമായി കഴിഞ്ഞു. എതിര്‍ അഭിപ്രായമുള്ള വ്യക്തികളുടെ ഫോണ്‍ സര്‍കാര്‍ തന്നെ ചോര്‍ത്തുന്ന ഈ നടപടി ജനാധിപത്യ വിരുദ്ധമാണ്. ഇത് അത്യന്തമായ ഒരു കുറ്റകൃത്യമാണ്. ഇതിന് സര്‍കാര്‍ വിശദമായ മറുപടി നല്‍കണം. ഉന്നത കുറ്റാന്വേഷണ ഏജന്‍സി വഴി അടിയന്തരമായി ഒരു അന്വേഷണത്തിന് സര്‍കാര്‍ ഉത്തരവിടണം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

ഇടുക്കിയിൽ മലമ്പനി ബാധിതർ കൂടുന്നു ; ജാഗ്രത

0
ഇടുക്കി: ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം തദ്ദേശീയരായ അളുകൾക്കും മലമ്പനി പിടിപെടാൻ തുടങ്ങിയത്...

മലപ്പുറം പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു

0
മലപ്പുറം: പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ...