ആലപ്പുഴ : കെ-റെയിലിന് ഓശാനപാടുന്ന സംവാദം പ്രഹസനമാണെന്ന് രമേശ് ചെന്നിത്തല എം.എല്‍.എ. സര്‍ക്കാറിന് മംഗളപത്രം എഴുതുന്ന സംവാദത്തില്‍ എന്തുചര്‍ച്ചയാണ് നടക്കുന്നത്. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ജോസഫ് സി. മാത്യുവിനെ ക്ഷണിച്ചിട്ട് വേണ്ടെന്നുവെക്കുകയായിരുന്നു. അദ്ദേഹം ആരാണെന്നാണ് കോടിയേരി ചോദിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി
അദ്ദേഹത്തിന് ഇപ്പോള്‍ പലകാര്യങ്ങളും അറിയില്ല. സില്‍വര്‍ലൈന്‍ പദ്ധതി കൊലറെയിലാണ്. ജനങ്ങള്‍ തള്ളിക്കളഞ്ഞ പദ്ധതി നടപ്പാക്കാമെന്ന വ്യാമോഹം സര്‍ക്കാറിനുവേണ്ട. ഇതിനെ സര്‍വശക്തിയും ഉപയോഗിച്ച് യു.ഡി.എഫ് എതിര്‍ക്കും. അധികാരത്തിന്‍റെ ഹുങ്കിലാണ് ആളുകളുടെ പല്ല് അടിച്ചുപൊളിക്കുമെന്ന് പറയുന്നതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.