ഫോണ്‍ ഉപയോഗത്തിന്റെ പേരില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പെരുമ്പാവൂര്‍ : ഫോണ്‍ ഉപയോഗത്തിന്റെ പേരില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് പിടിയില്‍. ആസാം നാഗോണ്‍ ജില്ലയില്‍ ഫക്രുദ്ദീന്‍ (52) നെയാണ് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ആസാമിലെ ജൂരിയയില്‍ നിന്നും പിടികൂടിയത്. ഏപ്രില്‍ ഒന്നിന് രാത്രി പെരുമ്പാവൂര്‍ കണ്ടന്തറയിലാണ് സംഭവം. ഭാര്യയായ ഖാലിദ ഖാത്തൂന്‍ ഫോണ്‍ ഉപയോഗിക്കുന്നതിലുള്ള വിരോധത്തെ തുടര്‍ന്ന് ഭാര്യയെ ഇയാള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ ഫക്രുദ്ദീന്‍ പലസ്ഥലങ്ങളിലും താമസിച്ചു. പിന്നീട് നടന്ന അന്വേഷണത്തില്‍ ഇയാള്‍ ആസാമിലെ ജൂരിയായില്‍ ഉണ്ടെന്ന് കണ്ടെത്തി.

ആസാമില്‍ നാല് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് ഫക്രുദ്ദീനെ പിടികൂടാന്‍ കഴിഞ്ഞത്. പ്ലൈവുഡ് കമ്പനിയിലെ ജോലിക്കാരായിരുന്നു അതിഥി തൊഴിലാളികളായ ഇരുവരും. അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ ആര്‍.രഞ്ജിത്ത്, എസ്‌ഐ ബെര്‍ട്ടിന്‍ ജോസ്, എഎസ്‌ഐ എന്‍.കെ.ബിജു, എസ്.സി.പി. ഒമാരായ നൗഷാദ്, ചിഞ്ചു കെ. മത്തായി എന്നിവരാണ് ഉണ്ടായിരുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...