കാസര്‍കോട്: കേന്ദ്രബജറ്റ് നിരാശാജനകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള ജനതക്ക് സ്വീകാര്യമായതല്ല ഈ ബജറ്റ്. സ്വകാര്യവത്ക്കരണത്തിനായുള്ള ബജറ്റാണിത്. എല്‍.ഐ.സി സ്വകാര്യവത്ക്കരിക്കുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രഖ്യാപനങ്ങള്‍ മാത്രമാണ് ബജറ്റിലുള്ളത്. കോര്‍പ്പറേറ്റ് അനുകൂല ബജറ്റാണിത്. ബംഗാളിലും കേരളത്തിലും തെരഞ്ഞെടുപ്പുള്ളതുകൊണ്ട് അതിനു വേണ്ടിയുള്ള പടക്കം മാത്രമാണിതെന്നും അദ്ദേഹം വിമര്‍ശിച്ചു.
റോഡ് അല്ലാതെ കേരളത്തിനൊന്നുമില്ല. കേരളത്തിന് എയിംസ് പോലുമില്ല. ജനങ്ങളുടെ കയ്യില്‍ പണമെത്തിക്കാന്‍ മാര്‍ഗമില്ല. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും അനുകൂലമല്ല ബജറ്റ്. കോവിഡ് സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ഒരു നടപടിയെക്കുറിച്ചും ബജറ്റില്‍ പറഞ്ഞിട്ടില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.