റാന്നി താലൂക്ക് ആശുപത്രിയില്‍ വനിതകള്‍ക്കായി പ്രത്യേക ഓപ്പറേഷന്‍ തിയേറ്റര്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി താലൂക്ക് ആശുപത്രിയില്‍ വനിതകള്‍ക്കായി പ്രത്യേക ഓപ്പറേഷന്‍ തിയേറ്റര്‍ സജ്ജമായി. അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ഓപ്പറേഷന്‍ തിയേറ്റര്‍ തുറന്നതോടെയാണ് നിലവിലുണ്ടായിരുന്ന ഓപ്പറേഷന്‍ തിയേറ്റര്‍ വനിതകള്‍ക്ക് പ്രസവ സംബന്ധമായ ഓപ്പറേഷനുകള്‍ക്കായി മാറ്റിയത്. പുതിയ ഓപ്പറേഷന്‍ തിയേറ്ററിന്റെ ഉദ്ഘാടനം രാജു എബ്രഹാം എംഎല്‍എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി അധ്യക്ഷത വഹിച്ചു.

നേരത്തെ ഉണ്ടായിരുന്ന ഓപ്പറേഷന്‍ തിയേറ്ററില്‍ മറ്റു കേസുകള്‍ക്കിടയിലാണ് പ്രസവ സംബന്ധമായ ഓപ്പറേഷനുകള്‍ നടത്തിയിരുന്നത്. ഇത് അടിയന്തിര ഘട്ടങ്ങളില്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പുതിയ ഓപ്പറേഷന്‍ തീയേറ്റര്‍ വന്നതോടെ ഈ പ്രതിസന്ധിക്ക് പരിഹാരമായി. സിപിഐഎം ഏരിയാ സെക്രട്ടറി പി.ആര്‍. പ്രസാദ്, പ്രൊഫ. തോമസ് അലക്‌സ്, രാജേഷ് ആനമാടം, ഷാജി തേക്കാട്ടില്‍, സജി ഇടുക്കുള, പാപ്പച്ചന്‍ കൊച്ചു മേപ്രത്ത്, അഡ്വ. ജേക്കബ് സ്റ്റീഫന്‍, ആശുപത്രി സൂപ്രണ്ട് ഡോ. ഉമ്മന്‍, ഡോക്ടര്‍മാരായ വൈശാഖ് രവീന്ദ്രന്‍, അജാസ്, നഴ്‌സിംഗ് സൂപ്രണ്ട് മംഗളാദേവി എന്നിവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...