മാണി സി കാപ്പനെ ഇടത് മുന്നണി കബളിപ്പിച്ചുവെന്ന് രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: എന്‍സിപി യെയും,മാണി സി കാപ്പനെയും ഇടത് മുന്നണി കബളിപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജയിച്ച സീറ്റ് പിടിച്ച്‌ വാങ്ങാനാണ് ശ്രമം നടത്തിയതെന്നും ഇത് തിരിച്ചറിഞ്ഞ് കാപ്പന്‍ നടപടി എടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാപ്പനുമായി നേരത്തെ ചര്‍ച്ച നടത്തിയിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

ജയിച്ച സീറ്റ് തോറ്റ ആള്‍ക്ക് വിട്ടുനല്‍കണമെന്നതില്‍ എന്ത് ധാ‌ര്‍മ്മികതയാണുളളതെന്നും ചെന്നിത്തല ചോദിച്ചു. മാണി സി കാപ്പനെയും എന്‍ സി പിയെയും എല്‍ ഡി എഫ് വഞ്ചിക്കുകയായിരുന്നു. പാലായില്‍ എല്‍ ഡി എഫിന്റെ മാത്രം മികവല്ല കാപ്പന്റെ വ്യക്തി സ്വാധീനവും നി‌ര്‍ണായകമാണ്. മാണി സി കാപ്പന്‍ ഒറ്റയ്‌ക്ക് വന്നാലും പാലാ സീറ്റ് നല്‍കും. പി സി ജോര്‍ജിനെ മുന്നണിയില്‍ എടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും ചര്‍ച്ചകള്‍ നടക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

ഐശ്വര്യ കേരള യാത്രയില്‍ എത്തിയ പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്‌ത നടപടി തെറ്റാണെന്നും ക്യാബിനറ്റ് പദവിയുളള തന്നെ കാണാന്‍ എത്തിയതില്‍ എന്താണ് തെറ്റെന്നും ചെന്നിത്തല ചോദിച്ചു. പൊലീസുകാര്‍ പരസ്യമായി വേദിയില്‍ എത്തി അഭിവാദ്യം അര്‍പ്പിച്ചിട്ടില്ലെന്നും നടപടി പിന്‍വലിക്കണമെന്നും പ്രതി‌പക്ഷ നേതാവ് ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...