തിരുവനന്തപുരം: ടി.കെ ജോസും മനോജ് എബ്രഹാമുമാണോ സര്‍ക്കാര്‍ നയം തീരുമാനിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിഎസ്സി ഉ ദ്യോഗാര്ഥികളുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് എംഎല്‍എമാര്‍ നിരാഹാര സമരം നടത്തിയിട്ടും സ്പീക്കറോ, മന്ത്രിമാരോ തിരിഞ്ഞുനോക്കിയില്ല. കേരളത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഒന്നുമറിയില്ല. സമരക്കാരുമായി ചര്‍ച്ച നടത്തുന്നത് ഉദ്യോഗസ്ഥരാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. നിരാഹാര സമരം നടത്തുന്ന ഷാഫി പറമ്പിലിനെയും കെഎസ് ശബരീനാഥനെയും സമരപ്പന്തലില്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.