ലഹരിക്കെതിരെ ചെന്നിത്തലയുടെ പ്രഭാത നടത്തം ; ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയാകുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളത്തെ കാർന്നു തിന്നുന്ന ലഹരി മാഫിയയ്ക്കെതിരെ മുൻ ആഭ്യന്തര മന്ത്രിയും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ‘വാക്ക് എഗേൻസ്റ്റ് ഡ്രഗ്സ് ‘ (Walk Against Drugs) വാക്കത്തോൺ നാളെ
പത്തനംതിട്ടയിൽ നടക്കും. ഒരുക്കങ്ങൾ പൂർത്തി ആയതായി ജില്ലാ കൺവീനർ അഡ്വ. വെട്ടൂർ ജ്യോതിപ്രസാദ് അറിയിച്ചു. യുവാക്കൾക്കിടയിൽ പടർന്നു പന്തലിക്കുന്ന ലഹരിമരുന്നു ഉപയോഗത്തിനെതിരെ എല്ലാവിഭാ​ഗത്തിൽപ്പെട്ട ജനങ്ങളെയും അണിനിരത്തി ജനകീയ പ്രതിരോധം തീർക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഈ പരിപാടി നടത്തുന്നത്. സാമൂഹിക തിന്മകൾക്കെതിരെ പ്രവർത്തിക്കുന്ന പ്രൗഡ് കേരള എന്ന സംഘടനയുടെ നേതൃത്വത്തിൽ ആണ് സംഗമം.

ലഹരിമരുന്നിനെതിരെയുള്ള ബോധവൽക്കരണത്തിനായി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ രൂപം കൊണ്ട രാഷ്ട്രീയ രഹിത ജനമുന്നേറ്റമാണ് പ്രൗഡ് കേരള മൂവ്‌മെന്റ്. പ്രഭാത നടത്തം 14 ന് രാവിലെ 6 മണിക്ക് മാക്കാംകുന്നു സെന്റ്റ്‌. സ്റ്റീഫൻ ഓർത്തഡോക്സ് പള്ളിക്ക് സമീപത്തുനിന്നു തുടങ്ങും. അഭി. ഡോ. ജോസഫ് മാർ ബർണ ബാസ് സഫ്റഗൻ മെത്രാപോലിത്ത, ഡോ. എബ്രഹാം മാർ സെറാഫിൻ മെത്രാപോലിത്ത, എൻ എസ് എസ് യൂണിയൻ പ്രസിഡണ്ട്‌ അഡ്വ. ഹരിദാസ് ഇടത്തിട്ട, എസ് എൻ ഡി പി യൂണിയൻ ചെയർമാൻ കെ പത്മകുമാർ, അബ്ദുൽ ഷുക്കൂർ മൗലവി അൽ ഖസിമി, ആന്റോ ആന്റണി എം പി, സതീഷ് കൊച്ചുപറമ്പിൽ, മുനിസിപ്പൽ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ തുടങ്ങി വിവിധ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും സാമൂഹ്യ സാംസ്‌കാരിക നേതാക്കളും ചലച്ചിത്ര മാധ്യമ പ്രവർത്തകരും പങ്കെടുക്കുന്ന ലഹരിക്കെതിരായ പോരാട്ടമാകുമെന്ന് വെട്ടൂർ ജ്യോതി പ്രസാദ് പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം എന്നിവർ പിന്തുണ അറിയിച്ചിട്ടുണ്ട്. ടൗൺ സ്ക്വയറിൽ ലഹരി വിരുദ്ധ പ്രതിജ്ഞയോടെ സമാപിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....